ജോലിയും നഷ്ടപരിഹാരവും നൽകണം; ട്രെയിനിൽ നിന്ന് യുവതിയെ തള്ളിയിട്ട സംഭവത്തിൽ കേന്ദ്രമന്ത്രിക്ക് കത്തയച്ച് ശിവൻകുട്ടി

ശ്രീക്കുട്ടിയുടെ ദീർഘകാല പരിചരണത്തിനും പുനരധിവാസത്തിനുമുള്ള ചെലവുകൾക്കും വലിയ തുക നൽകണമെന്നുമാണ് വിദ‍്യാഭ‍്യാസ മന്ത്രി ആവശ‍്യപ്പെട്ടിരിക്കുന്നത്
V. Sivankutty writes to Union Minister over woman pushed off train, demands job and compensation

വി. ശിവൻകുട്ടി

Updated on

തിരുവനന്തപുരം: വർക്കലയിൽ ട്രെയിനിൽ വച്ച് ആക്രമണത്തിനിരയായ ശ്രീക്കുട്ടിക്ക് റെയിൽവേയിൽ ജോലിയും നഷ്ടപരിഹാരവും നൽകണമെന്ന് വിദ‍്യാഭ‍്യാസ മന്ത്രി വി. ശിവൻകുട്ടി. കേന്ദ്രമന്ത്രി അശ്വിനി വൈഷ്ണവിന് അയച്ച കത്തിലാണ് വിദ‍്യാഭ‍്യാസ മന്ത്രി ഇക്കാര‍്യം വ‍്യക്തമാക്കിയത്.

ശ്രീക്കുട്ടിയുടെ ദീർഘകാല പരിചരണത്തിനും പുനരധിവാസത്തിനുമുള്ള ചെലവുകൾക്കും കുടുംബത്തിന് സഹായമായും വലിയ ഒരു തുക നൽകണമെന്നുമാണ് ശിവൻകുട്ടി ആവശ‍്യപ്പെട്ടിരിക്കുന്നത്. റെയിൽവേ മന്ത്രാലയം വിഷയത്തിൽ ഇടപെടണമെന്നും മന്ത്രി ആവശ‍്യപ്പെട്ടു.

കേരള എക്സ്പ്രസിന്‍റെ ജനറൽ കംപാർട്ട്മെന്‍റിൽ യാത്ര ചെയ്യുകയായിരുന്ന ശ്രീക്കുട്ടിയെന്ന സോനയെ മദ്യലഹരിയിലായിരുന്ന സഹയാത്രികൻ സുരേഷ്കുമാർ ഓടിക്കൊണ്ടിരിക്കുന്ന ട്രെയിനിൽ നിന്ന് ചവിട്ടിത്തള്ളി താഴെയിടുകയായിരുന്നു.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com