കോടതിയലക്ഷ്യക്കേസ്: നിപുൺ ചെറിയാൻ അറസ്റ്റിൽ

കോടതിയെ അപകീർത്തിപ്പെടുത്തുന്ന തരത്തിലുള്ള പ്രസംഗം നടത്തി ഫെയ്‌സ്ബുക്ക് പേജിൽ പോസ്റ്റ് ചെയ്‌തതിനാണ് കോടതി സ്വമേധയാ കേസെടുത്തത്.
കോടതിയലക്ഷ്യക്കേസ്: നിപുൺ ചെറിയാൻ അറസ്റ്റിൽ
Updated on

കൊച്ചി: കോടതിയലക്ഷ്യക്കേസിൽ വി ഫോർ കൊച്ചി നേതാവ് നിപുൺ ചെറിയാൻ അറസ്റ്റിൽ. തോപ്പുംപടിയിലെ കുടിവെള്ളക്ഷാമ പ്രശ്നത്തിൻ്റെ സമരത്തിനിടെയാണ് അറസ്റ്റ്. കോടതിയെ അപകീർത്തിപ്പെടുത്തുന്ന തരത്തിലുള്ള പ്രസംഗം നടത്തി ഫെയ്‌സ്ബുക്ക് പേജിൽ പോസ്റ്റ് ചെയ്‌തതിനാണ് കോടതി സ്വമേധയാ കേസെടുത്തത്.

കോടതിയിൽ നേരിട്ട് ഹാജരാകാൻ തുടർച്ചയായി ആവശ്യപ്പെട്ടിട്ടും നിപുൺ ഹാജരാകാത്തതിന് ഹൈക്കോടതി അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചിരുന്നു. ഗുരുതരമായ കോടതിയലക്ഷ്യ കേസിൽ പ്രതിയാണ് നിപുണെന്നും നിശ്ചയിച്ച ദിവസം ഹാജരാകാതിരുന്നത് ഗൗരവകരമായി കാണുന്നുവെന്നും കേസ് പരിഗണിച്ച ദിവസം ജസ്റ്റിസ് എ കെ ജയശങ്കരൻ നമ്പ്യാർ, ജസ്റ്റിസ് സി പി മുഹമ്മദ് നിയാസ് എന്നിവരുൾപ്പെട്ട ഡിവിഷൻ ബഞ്ച് വ്യക്തമാക്കിയിരുന്നു.

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com