വിറ്റാമിൻ എ മരുന്ന് സംസ്ഥാനത്ത് കിട്ടാനില്ല; കുട്ടികൾക്കുള്ള പ്രതിരോധ മരുന്ന് വിതരണം പൂർണമായും നിലച്ചു

പഞ്ഞി മുതൽ ജീവിതശൈലി രോഗങ്ങൾക്ക് ഉപയോഗിക്കുന്ന മരുന്നുകൾ വരെ ആശുപത്രിയിൽ വലിയ ക്ഷാമമാണ് അനുഭവപ്പെടുന്നത്
Vaccines for children are also unavailable in Kerala

വിറ്റാമിൻ എ മരുന്ന് സംസ്ഥാനത്ത് കിട്ടാനില്ല; കുട്ടികൾക്കുള്ള പ്രതിരോധ മരുന്ന് വിതരണം പൂർണമായും നിലച്ചു

representative image

Updated on: 

തിരുവനന്തപുരം: കുട്ടികൾക്ക് നൽകേണ്ട പ്രതിരോധ മരുന്ന് വിതരണം പൂർണമായും നിലച്ചു. 5 വയസുവരെ കുട്ടികൾക്ക് നൽകേണ്ട വാക്സിനും ലഭ്യമല്ല. വിറ്റാമിൻ എ മരുന്നാണ് പൂർണമായും തീർന്നത്.

അതേസമയം, സർക്കാർ ആശുപത്രികളിൽ മരുന്നുകൾ ഈ മാസം പകുതിയോടെ എത്തുമെന്നാണ് ആരോഗ്യ വകുപ്പ് പറയുന്നത്. പഞ്ഞി മുതൽ ജീവിതശൈലി രോഗങ്ങൾക്ക് ഉപയോഗിക്കുന്ന മരുന്നുകൾ വരെ ആശുപത്രിയിൽ വലിയ ക്ഷാമമാണ് അനുഭവപ്പെടുന്നത്.

സ്റ്റോക്ക് ഇല്ലാതിരുന്ന മരുന്നുകളുടെ ടെൻഡർ നടപടികൾ വ്യാഴാഴ്ച ചേർന്ന കെഎംഎസ്സിഎൽ അടിയന്തരയോഗം പൂർത്തിയാക്കി. 28 മരുന്നുകൾ ഈ മാസം പകുതിയോടെ ആശുപത്രിയിൽ എത്തിക്കാനാണ് ശ്രമം.

logo
Metro Vaartha
www.metrovaartha.com