വടകരയിൽ സിപിഎം-ലീഗ് പ്രവർത്തകർ ഏറ്റുമുട്ടി, സംഘർഷം; നാല് പേർക്ക് പരുക്ക്

മൂന്ന് ലീഗ് പ്രവർത്തകരും ഒരു സിപിഎം പ്രവർത്തകനും ആശുപത്രിയിൽ ചികിത്സ തേടി
vadakara cpm- muslim league conflict

വടകരയിൽ സിപിഎം- ലീഗ് പ്രവർത്തകർ തമ്മിൽ ഏറ്റുമുട്ടി, സംഘർഷം; നാല് പേർക്ക് പരുക്ക്

file image

Updated on

കോഴിക്കോട്: വടകര‍യിൽ സിപിഎമ്മും മുസ്‌ലിം ലീഗ് പ്രവർത്തകരും തമ്മിൽ സംഘർഷം. 4 പേർക്ക് സംഭവത്തിൽ പരുക്കേറ്റിട്ടുണ്ട്. മൂന്ന് ലീഗ് പ്രവർത്തകരും ഒരു സിപിഎം പ്രവർത്തകനും ആശുപത്രിയിൽ ചികിത്സ തേടി.

സംഘർഷ സാധ‍്യത കണക്കിലെടുത്ത് സ്ഥലത്ത് പൊലീസ് കാവൽ ഏർപ്പെടുത്തിയിട്ടുണ്ട്. തെരഞ്ഞെടുപ്പ് സമയത്ത് പ്രദേശത്തുണ്ടായ സംഘർഷത്തിന്‍റെ തുടർച്ചയാണിതെന്നാണ് വിവരം.

logo
Metro Vaartha
www.metrovaartha.com