കസ്റ്റഡിയിലെടുത്ത യുവതിയെ പീഡിപ്പിച്ചെന്ന് ആരോപണം; വടകര ഡിവൈഎസ്പിക്കെതിരേ നടപടി ഉടൻ

പാലക്കാട് എസ്പിയുടെ റിപ്പോർട്ടിൽ ഉമേഷ് പൊലീസ് ഉദ‍്യോഗസ്ഥനെന്ന പദവി ദുരുപയോഗം ചെയ്ത് പീഡിപ്പിച്ചെന്നാണ് പറയുന്നത്
vadakara dysp rape allegation case updates

ഉമേഷ്

Updated on

കോഴിക്കോട്: അനാശാസ‍്യ കേസിൽ കസ്റ്റഡിയിലെടുത്ത സ്ത്രീയെ കേസിൽ നിന്നും ഒഴിവാക്കാമെന്ന് ധരിപ്പിച്ച് പല തവണകളായി പീഡിപ്പിച്ചെന്ന ആരോപണം നേരിടുന്ന വടകര ഡിവൈഎസ്പി ഉമേഷിനെതിരേ ഉടനെ നടപടിയുണ്ടായേക്കുമെന്ന് വിവരം.

പാലക്കാട് എസ്പിയുടെ റിപ്പോർട്ടിൽ ഉമേഷ് പൊലീസ് ഉദ‍്യോഗസ്ഥനെന്ന പദവി ദുരുപയോഗം ചെയ്ത് പീഡിപ്പിച്ചെന്നാണ് പറയുന്നത്. ആഭ‍്യന്തര വകുപ്പിന് ഡിജിപി ഈ റിപ്പോർട്ട് കൈമാറും. ഇതിനു ശേഷമായിരിക്കും തുടർനടപടികളുണ്ടാകുക.

ചെർപ്പുളശേരി സിഐ ആ‍യിരുന്ന ബിനു തോമസിന്‍റെ ആത്മഹത‍്യാക്കുറിപ്പിലായിരുന്നു ഉമേഷിനെതിരേ ഗുരുതര ആരോപണങ്ങൾ ഉന്നയിച്ചിരുന്നത്. ആത്മഹത‍്യാക്കുറിപ്പിലെ വിവരങ്ങൾ പുറത്തായതിനു പിന്നാലെ പാലക്കാട് ക്രൈംബ്രാഞ്ച് യുവതിയുടെ മൊഴി രേഖപ്പെടുത്തിയിരുന്നു.

logo
Metro Vaartha
www.metrovaartha.com