വടകര ഡിവൈഎസ്പിയുടെ വാഹനം കത്തിയ നിലയിൽ; തീവെച്ചതെന്നു സംശയം

പുലർച്ചെ രണ്ടുമണിയോടെയായിരുന്നു സംഭവം
Police- പ്രതീകാത്മക ചിത്രം
Police- പ്രതീകാത്മക ചിത്രം

വടകര: വടകര ഡിവൈഎസ്പിയുടെ വാഹനം ഓഫിസിനു മുന്നിൽ കത്തിനശിച്ച നിലയിൽ. പുലർച്ചെ രണ്ടുമണിയോടെയായിരുന്നു സംഭവം. ആരെങ്കിലും മനപൂർവ്വം കത്തിച്ചതാണോ എന്നും പൊലീസ് സംശയിക്കുന്നുണ്ട്.

അതേസമയം, ശനിയാഴ്ച രാത്രി വടകരയിലെ മുസ്ലിം ലീഗ് നേതാവിന്‍റെ ചാക്കുകടയ്ക്ക് നേരെയും തീവെയ്പ്പ് ശ്രമം ഉണ്ടായിരുന്നു.

ഈ സംഭവുമായി ബന്ധപ്പെട്ട് ഒരാൾ പൊലീസ് കസ്റ്റഡിയിലുണ്ട്. അതേസമയം, രണ്ട് സംഭവങ്ങൾ തമ്മിൽ എന്തെങ്കിലും ബന്ധമുണ്ടോ എന്ന് പൊലീസ് സ്ഥിരീകരിച്ചിട്ടില്ല.

Related Stories

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com