വടകരയിൽ സ്വകാര്യബസ് സ്കൂട്ടറിലിടിച്ച് ഒരാൾ മരിച്ചു; 2 പേർക്ക് പരുക്ക്

അമിത വേഗത്തിലെത്തിയ ബസ് സ്കൂട്ടറിലിടിച്ച് അപകടം
vadakkara accident

വടകരയിൽ സ്വകാര്യബസ് സ്കൂട്ടറിലിടിച്ച് ഒരാൾ മരിച്ചു

Updated on

കോഴിക്കോട് വടകര പുതുപ്പണത്ത് സ്വകാര്യ ബസ് സ്കൂട്ടറിലിടിച്ച് ഒരാൾ മരിച്ചു. രണ്ടുപേർക്ക് പരുക്കേറ്റു. ഇരിങ്ങൽ സ്വദേശി അറുവയൽ രാജീവനാണ് മരിച്ചത്. ഇരിങ്ങൽ മനയൻകോട്ട് മനേഷ്(46), മനേഷിന്‍റെ മകൻ അലൻ(7) എന്നിവർക്കാണ് പരുക്കേറ്റത്.

മനേഷിന്‍റെ പരുക്ക് ഗുരുതരമാണ്.

തലശേരി ഭാഗത്തുനിന്നും കോഴിക്കോട് ഭാഗത്തേക്ക് പോവുകയായിരുന്ന ബസ് സ്കൂട്ടറിൽ ഇടിക്കുകയായിരുന്നു. ബന്ധുവീട്ടിൽ വിവാഹചടങ്ങിൽ പങ്കെടുക്കാൻ പോവുകയായിരുന്നു സ്കൂട്ടർ യാത്രക്കാർ.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com