വാഹൻ പോർട്ടൽ പ്രശ്നം വ്യാഴാഴ്ച പരിഹരിക്കും

വ്യാഴാഴ്ച പ്രശ്നം പരിഹരിക്കുമെന്ന് നാഷണൽ ഇൻഫോർമാറ്റിക്സ് സെന്‍റർ അറിയിച്ചതായും എംവിഡി വ്യക്തമാക്കി.
vahan portal issue to be resolved on thursday

വാഹൻ പോർട്ടൽ പ്രശ്നം വ്യാഴാഴ്ച പരിഹരിക്കും

Updated on

തിരുവനന്തപുരം: കേന്ദ്ര ഗതാഗത മന്ത്രാലയത്തിന്‍റെ കീഴിലുള്ള വാഹൻ പോർട്ടൽ കഴിഞ്ഞ 22 മുതൽ സാങ്കേതിക കാരണങ്ങളാൽ പ്രവർത്തന രഹിതമായതായി മോട്ടർ വാഹന വകുപ്പ് (എംവിഡി).

ഈ സാഹചര്യത്തിൽ ഇന്നുവരെയുള്ള കാലയളവിൽ പുക പരിശോധന സർട്ടിഫിക്കറ്റിന്‍റെ കാലാവധി അവസാനിച്ച വാഹനങ്ങളുടെ മേൽ പിഴ ചുമത്തുന്നത് ഒഴിവാക്കുമെന്ന് എംവിഡി അറിയിച്ചു.

സോഫ്റ്റ്‌വെയറുമായി ബന്ധപ്പെട്ട സർവറിൽ അറ്റകുറ്റപ്പണികൾ നടക്കുന്നതിനാൽ രാജ്യ വ്യാപകമായി ഈ പ്രശ്നം നിലനിൽക്കുന്നുണ്ട്. വ്യാഴാഴ്ച പ്രശ്നം പരിഹരിക്കുമെന്ന് ഗതാഗത വകുപ്പിന്‍റെ സോഫ്റ്റ്‌വെയറുകൾ കൈകാര്യം ചെയ്യുന്ന നാഷണൽ ഇൻഫോർമാറ്റിക്സ് സെന്‍റർ അറിയിച്ചതായും എംവിഡി വ്യക്തമാക്കി.

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com