

file image
കണ്ണൂർ: വൈദേകം റിസോർട്ടിലെ നിക്ഷേപവുമായി ബന്ധപ്പെട്ട് ഉയർന്ന വിവാദങ്ങളിൽ നിയമനടപടിയുമായി സിപിഎം നേതാവ് ഇ.പി. ജയരാജൻ. 50 ലക്ഷം രൂപ വീതം നഷ്ടപരിഹാരം വേണമെന്ന് ആവശ‍്യപ്പെട്ട് സഹോദരി പുത്രൻ ഇ.പി. ശ‍്യാംജിത്തിനും വാർത്ത പുറത്തുവിട്ട ചാനലിനും വക്കീൽ നോട്ടീസ് അയച്ചു. ആരോപണം പിൻവലിച്ച് മാപ്പ് പറയണമെന്നാണ് ജയരാജന്‍റെ ആവശ‍്യം.
സിഎംആർഎൽ എംഡിയായിരുന്ന ശശിധരൻ കർത്തയിൽ നിന്നും ജയരാജന്‍റെ ഭാര‍്യ പി.കെ. ഇന്ദിര പണം വാങ്ങിയെന്നും ഈ പണമാണ് വൈദേകം റിസോർട്ടിൽ നിക്ഷേപിച്ചതെന്നുമായിരുന്നു ശ‍്യാംജിത്തിന്‍റെ ആരോപണം.
ശ‍്യാംജിത്തിന്‍റെ ആരോപണം തള്ളിയ ഇപി ശശിധരന്‍ കർത്തയുടെ പേര് പോലും തന്‍റെ ഭാര‍്യയ്ക്ക് അറിയില്ലെന്നും പണം വാങ്ങിയിട്ടില്ലെന്നും വ‍്യക്തമാക്കിയിരുന്നു. ഇന്ദിര കണ്ണൂർ ആയുർവേദ റിസോർട്ടിൽ പണം നിക്ഷേപിച്ചത് റിട്ടയർമെന്‍റ് ആനുകൂല‍്യങ്ങൾ ഉപയോഗിച്ചാണോയെന്നും കേരള ബാങ്കിൽ ജോലി ചെയ്ത് വിരമിച്ച ഒരാൾക്ക് ലഭിച്ച ആനുകൂല‍്യങ്ങൾ എത്രയായിരുന്നുവെന്നും ശ‍്യാംജിത് ഫെയ്സ്ബുക്കിൽ ചോദിച്ചിരുന്നു.