കൈക്കൂലിക്കേസ്; ഒളിവിൽ പോയ മുൻ സിഐ പിടിയിൽ

വിവിധ ആളുകളിൽ നിന്നായി 2.27,000 രൂപ ഷമീർ കൈപ്പറ്റിയതായാണ് വിജിലൻസ് കണ്ടെത്തൽ
bribery

സിഐ ഷമീര്‍ഖാന്‍

Updated on: 

കോട്ടയം: കൈക്കൂലി വാങ്ങിയ കേസിൽ വൈക്കം മുൻ പൊലീസ് ഇൻസ്പെക്റ്റർ‌ പി.എ. ഷമീർ ഖാൻ പിടിയിൽ. വിജിലൻസാണ് ഇയാളെ അറസ്റ്റു ചെയ്തത്. വിവിധ ആളുകളിൽ നിന്നായി 2.27,000 രൂപ ഷമീർ കൈപ്പറ്റിയതായാണ് വിജിലൻസ് കണ്ടെത്തൽ.

രഹസ്യ വിവരത്തിന്‍റെ അടിസ്ഥാനത്തിൽ ഒക്റ്റോബറിലാണ് ഷമീറിന്‍റെ ഓഫീസിൽ വിജിലൻസ് മിന്നൽ പരിശോധന നടത്തിയത്. അന്വേഷണത്തിൽ അസം സ്വദേശിയുടെ ബാങ്ക് അക്കൗണ്ട് ഉപയോഗിച്ച് ജിപേ വഴി ഇയാൾ കൈക്കൂലി വാങ്ങിയതായി കണ്ടെത്തുകയായിരുന്നു. കേസെടുത്തതിനെ തുടർന്ന് ഷമീർ ഖാൻ ഒളിവിൽ പോവുകയായിരുന്നു.