വൈ​ക്കം സ​ത്യ​ഗ്ര​ഹം സാ​ത​ന്ത്ര്യ​സ​മ​ര പോ​രാ​ട്ട​ത്തി​ന് ഊ​ര്‍ജം പ​ക​ര്‍ന്നു: ഖാ​ര്‍ഗെ

വൈ​ക്കം സ​ത്യ​ഗ്ര​ഹം സാ​ത​ന്ത്ര്യ​സ​മ​ര പോ​രാ​ട്ട​ത്തി​ന് ഊ​ര്‍ജം പ​ക​ര്‍ന്നു: ഖാ​ര്‍ഗെ

ജ​നാ​ധി​പ​ത്യ ധ്വം​സ​നം ന​ട​ത്തി കേ​ന്ദ്രം ഭ​രി​ക്കു​ന്ന ഫാ​സി​സ്റ്റ് ശ​ക്തി​ക​ള്‍ക്കെ​തി​രെ പോ​രാ​ട​ന്‍ 603 ദി​വ​സം നീ​ണ്ടു നി​ന്ന വൈ​ക്കം സ​ത്യ​ഗ്ര​ഹ​ത്തി​ന്‍റെ പ്ര​ചോ​ദ​നം മ​തി​യെ​ന്നും ഖാ​ര്‍ഗെ

വൈ​ക്കം< സാ​ത​ന്ത്ര്യ​സ​മ​ര പോ​രാ​ട്ട​ത്തി​ല്‍ ഇ​ന്‍ഡ്യ​ന്‍ നാ​ഷ​ണ​ല്‍ കോ​ണ്‍ഗ്ര​സി​ന് ഊ​ര്‍ജം പ​ക​ര്‍ന്ന​ത് വൈ​ക്കം സ​ത്യ​ഗ്ര​ഹ​മാ​ണെ​ന്ന് അ​ഖി​ലേ​ന്ത്യാ കോ​ണ്‍ഗ്ര​സ് ക​മ്മ​റ്റി അ​ധ്യ​ക്ഷ​ന്‍ മ​ല്ലി​കാ​ര്‍ജു​ന്‍ ഖാ​ര്‍ഗെ. വൈ​ക്കം സ​ത്യ​ഗ്ര​ഹ​ത്തി​ന്‍റെ ശ​താ​ബ്ദി​യാ​ട​നു​ബ​ന്ധി​ച്ച് കെ​പി​സി​സി നേ​തൃ​ത്വ​ത്തി​ല്‍ വൈ​ക്കം കാ​യ​ലോ​ര ബീ​ച്ചി​ലെ ടി.​കെ. മാ​ധ​വ​ന്‍ ന​ഗ​റി​ല്‍ സം​ഘ​ടി​പ്പി​ച്ച ഒ​രു വ​ര്‍ഷം നീ​ണ്ടു നി​ല്‍ക്കു​ന്ന ആ​ഘോ​ഷ പ​രി​പാ​ടി​ക​ള്‍ ഉ​ദ്ഘാ​ട​നം ചെ​യ്യു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

ജ​നാ​ധി​പ​ത്യ ധ്വം​സ​നം ന​ട​ത്തി കേ​ന്ദ്രം ഭ​രി​ക്കു​ന്ന ഫാ​സി​സ്റ്റ് ശ​ക്തി​ക​ള്‍ക്കെ​തി​രെ പോ​രാ​ടാ​ന്‍ 603 ദി​വ​സം നീ​ണ്ടു നി​ന്ന വൈ​ക്കം സ​ത്യ​ഗ്ര​ഹ​ത്തി​ന്‍റെ മാ​ത്രം പ്ര​ചോ​ദ​നം മ​തി​യെ​ന്നും ഖാ​ര്‍ഗെ പ​റ​ഞ്ഞു. ഗാ​ന്ധി​ജി​യു​ടെ നേ​തൃ​ത്വ​ത്തി​ല്‍ നാ​നാ​ജാ​തി മ​ത​സ്ഥ​ര്‍ അ​ഹിം​സ​യി​ലൂ​ടെ ത്യാ​ഗ​പൂ​ര്‍ണ​മാ​യി നേ​ടി​യെ​ടു​ത്ത ജ​നാ​ധി​പ​ത്യ സ്വ​ത​ന്ത്ര​ത്തി​ന്‍റെ അ​ടി​ത്ത​റ ത​ക​ര്‍ക്കാ​ന്‍ ഓ​രോ ദി​വ​സ​വും ബി​ജെ​പി​യും സം​ഘ​പ​രി​വാ​ര്‍ ശ​ക്തി​ക​ളും ശ്ര​മി​ച്ചു​കൊ​ണ്ടി​രി​ക്കു​ക​യാ​ണ്.

അ​ദാ​നി​യു​മാ​യി​ട്ടു​ള്ള ബ​ന്ധം ലോ​ക്‌​സ​ഭ​യി​ല്‍ ചോ​ദ്യം ചെ​യ്ത​താ​ണ് രാ​ഹു​ല്‍ ഗാ​ന്ധി​യെ അ​യോ​ഗ്യ​നാ​ക്കി​യ​തി​ന് പി​ന്നി​ലെ​ന്നും ഇ​തി​നെ നി​യ​മ​ത്തി​ന്‍റെ പാ​ത​യി​ലൂ​ടെ കോ​ണ്‍ഗ്ര​സ് നേ​രി​ടു​മെ​ന്ന് അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ര്‍ത്തു.

കേ​ന്ദ്ര സ​ർ​ക്കാ​രി​ന്‍റെ ജ​നാ​ധി​പ​ത്യ വി​രു​ദ്ധ ന​ട​പ​ടി​യി​ല്‍ പ്ര​തി​ഷേ​ധി​ച്ച് വാ​യ് ക​റു​ത്ത തു​ണി​കൊ​ണ്ട് മൂ​ടി കെ​ട്ടി പ്ര​തി​ഷേ​ധി​ച്ചാ​ണ് സ​മ്മേ​ള​ന ന​ട​പ​ടി​ക​ള്‍ ആ​രം​ഭി​ച്ച​ത്. കെ​പി​സി​സി പ്ര​സി​ഡ​ന്‍റ് കെ. ​സു​ധാ​ക​ര​ന്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. പ്ര​തി​പ​ക്ഷ നേ​താ​വ് വി.​ഡി. സ​തീ​ശ​ന്‍, എ​ഐ​സി​സി ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി​മാ​രാ​യ കെ.​സി. വേ​ണു​ഗോ​പാ​ല്‍, താ​രി​ഖ് അ​ന്‍വ​ര്‍, നേ​താ​ക്ക​ളാ​യ ര​മേ​ശ് ചെ​ന്നി​ത്ത​ല, എം.​എം. ഹ​സ​ന്‍, നേ​താ​ക്ക​ളാ​യ ഡോ. ​ശ​ശി ത​രൂ​ര്‍, കൊ​ടി​ക്കു​ന്നി​ല്‍ സു​രേ​ഷ്, നാ​ട്ട​കം സു​രേ​ഷ്, വി.​പി. സ​ജീ​ന്ദ്ര​ന്‍, എം. ​ലി​ജു, കെ​പി​സി​സി ഭാ​ര​വാ​ഹി​ക​ള്‍, ഡി​സി​സി ഭാ​ര​വാ​ഹി​ക​ള്‍ എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.

സ​ത്യ​ഗ്ര​ഹ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് കെ​പി​സി​സി നി​ര്‍മി​ച്ച ഡോ​ക്യു​മെ​ന്‍റ​റി ച​ട​ങ്ങി​ല്‍ പ്ര​ദ​ര്‍ശി​പ്പി​ച്ചു. ആ​യി​ര​ക്ക​ണ​ക്കി​ന് പ്ര​വ​ര്‍ത്ത​ക​രാ​ണ് ച​ട​ങ്ങി​ല്‍ പ​ങ്കെ​ടു​ക്കാ​ന്‍ ക്ഷേ​ത്ര​ന​ഗ​രി​യി​ല്‍ എ​ത്തി​യ​ത്.

Related Stories

No stories found.
logo
Metro Vaartha
www.metrovaartha.com