

ലഹരി മരുന്ന് കേസിൽ അറസ്റ്റിലായ അധ്യാപികമാർ നീഷ്മ, കീർത്തന, കാവ്യ.
കോഴിക്കോട്: അധ്യാപികമാര്‍ പ്രതികളായ കോഴിക്കോട് വടകര എംഡിഎംഎ കേസ് അന്വേഷിച്ച അന്വേഷണ ഉദ്യോഗസ്ഥന് സ്ഥലംമാറ്റം. വടകര സിഐ എ.വി. ദിനേശിനെയാണ് കണ്ണൂരിലേക്ക് സ്ഥലം മാറ്റിയത്.
കേസില്‍ അന്വേഷണം നിര്‍ണായകമായ ഘട്ടത്തില്‍ എത്തി നില്‍ക്കുന്നതിനിടെയുള്ള ഈ സ്ഥലംമാറ്റം അസ്വഭാവികമാണ്. എന്നാൽ അന്വേഷണ ഉദ്യോഗസ്ഥനെ സ്ഥലം മാറ്റിയത്. സ്ഥലം മാറ്റം സ്വാഭാവിക നടപടിക്രമങ്ങളുടെ ഭാഗമായാണെന്നാണ് പ്രാഥമിക വിവരം.
അതേസമയം, കേസിലെ ഡിജിറ്റല്‍ തെളിവുകള്‍ പൂര്‍ണമായി ശേഖരിക്കാനുള്ള നീക്കത്തിലാണ് പ്രത്യേക അന്വേഷണ സംഘം. കഴിഞ്ഞമാസമാണ് ഓപ്പറേഷന്‍ തൂഫാന്‍റെ ഭാഗമായി അധ്യാപികമാരായ കീര്‍ത്തന, കാവ്യ, നീഷ്മ എന്നിവരെ പൊലീസ് അറസ്റ്റു ചെയ്തത്. ഈ കേസ് പ്രത്യേക അന്വേഷണ സംഘമാണ് അന്വേഷിക്കുന്നത്.