വന്ദനാ ദാസ് കൊലക്കേസിൽ സിബിഐ അന്വേഷണം ആവശ്യമില്ല: പ്രതിയുടെ ജാമ്യാപേക്ഷ തള്ളി ഹൈക്കോടതി

സിബിഐ അന്വേഷണം ആവശ്യമില്ലെന്ന സർക്കാർ നിലപാട് കോടതി ശരിവയ്ക്കുകയായിരുന്നു
Vandana Das| Sandeep
Vandana Das| Sandeep
Updated on

കൊച്ചി: കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ ഹൗസ് സർജൻ വന്ദനാ ദാസ് കൊല്ലപ്പെട്ട കേസിൽ സിബിഐ അന്വേഷണം വേണമെന്ന പിതാവിന്‍റെ ഹർജി തള്ളി ഹൈക്കോടതി. പ്രതി സന്ദീപിന്‍റെ ജാമ്യാപേക്ഷയും തള്ളി. നിലവിലുള്ള പൊലീസ് അന്വേഷണം കാര്യക്ഷമമല്ലെന്നു ചൂണ്ടിക്കാട്ടിയായിരുന്നു ഹർജി.

സിബിഐ അന്വേഷണം ആവശ്യമില്ലെന്ന സർക്കാർ നിലപാട് കോടതി ശരിവയ്ക്കുകയായിരുന്നു. അന്വേഷണം കാര്യക്ഷമമായിട്ടാണ് നടക്കുന്നത്. മാതാപിതാക്കൾക്ക് എന്തെങ്കിലും പരാതിയുണ്ടെങ്കിൽ കേൾക്കാൻ തായാറാണെന്നും സർക്കാർ‌ അറിയിച്ചു.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com