വന്ദന ദാസ് വധക്കേസ്; പ്രതി സന്ദീപിന്‍റെ വിടുതൽ ഹർജി ഹൈക്കോടതി തള്ളി

''കൃത്യസമയത്ത് നല്ല ആശുപത്രിയില്‍ എത്തിച്ചിരുന്നെങ്കില്‍ ഡോ. വന്ദനയുടെ ജീവന്‍ രക്ഷപ്പെടുത്താമായിരുന്നു''
vandana das murder case high court rejects plea of accused sandeep
പ്രതി സന്ദീപ്

കൊച്ചി: ഡോ. വന്ദന ദാസ് വധക്കേസിൽ പ്രതി സന്ദീപിന് തിരിച്ചടി. സന്ദീപിന്‍റെ വിടുതൽ ഹർജി ഹൈക്കോടതി തള്ളി. ജസ്റ്റിസ് എ.ബദറുദീനാണ് ഹർജി തള്ളിയത്.

ഡോ. വന്ദന ദാസിനെ കരുതിക്കൂട്ടി കൊലപ്പെടുത്തിയതല്ല. ഒരു സ്ഥലത്തു നിന്നും മര്‍ദനമേറ്റതിന് ശേഷമാണ് ആശുപത്രിയിലെത്തിച്ചത്. ആ നേരത്തുണ്ടായ പ്രത്യേക മാനസികാവസ്ഥയിലായിരുന്നു എന്നും സന്ദീപ് ഹര്‍ജിയില്‍ സൂചിപ്പിക്കുന്നു. കൃത്യസമയത്ത് നല്ല ആശുപത്രിയില്‍ എത്തിച്ചിരുന്നെങ്കില്‍ ഡോ. വന്ദനയുടെ ജീവന്‍ രക്ഷപ്പെടുത്താമായിരുന്നു. അതിനാല്‍ കൊലപാതകക്കുറ്റം നിലനില്‍ക്കില്ലെന്നും, ചികിത്സാപിഴവ് ആണ് മരണകാരണണെന്നും സന്ദീപ് വാദിച്ചു. എന്നാല്‍ സന്ദീപിന്‍റെ വാദങ്ങള്‍ നിരസിച്ച കോടതി വിടുതല്‍ ഹര്‍ജി തള്ളുകയായിരുന്നു.

Trending

No stories found.

Latest News

No stories found.