ഡോ. വന്ദന ദാസ് കൊലക്കേസ്: പ്രതി സന്ദീപിന്‍റെ ജാമ്യാപേക്ഷ തള്ളി

പ്രതിക്കു കാര്യമായ മാനസിക പ്രശ്‌നമില്ലെന്നു മെഡിക്കല്‍ ബോര്‍ഡും വ്യക്തമാക്കിയിരുന്നു.
ഡോ. വന്ദന ദാസ്
ഡോ. വന്ദന ദാസ്
Updated on

കൊച്ചി: കൊട്ടാരക്കര താലൂക്ക് ആശുപത്രിയിലെ ഡോ. വന്ദന ദാസ് കൊലക്കേസിലെ പ്രതി ജി. സന്ദീപിന്‍റെ ജാമ്യാപേക്ഷ തള്ളി. കൊല്ലം പ്രിന്‍സിപ്പല്‍ ഡിസ്ട്രിക്റ്റ് ആന്‍ഡ് സെഷന്‍സ് കോടതിയുടേതാണ് ഉത്തരവ്.

മേയ് 10നു വെളുപ്പിനു നാലരയോടെ കൊട്ടാരക്കര താലൂക്ക് ആശുപത്രിയില്‍ വൈദ്യപരിശോധനയ്‌ക്കെത്തിച്ച സന്ദീപ് ഹൗസ് സര്‍ജനായിരുന്ന വന്ദനയെ കുത്തിക്കൊലപ്പെടുത്തുകയായിരുന്നു. പൊലീസുകാർ ഉൾപ്പടെ അഞ്ചോളം പേർക്കും പ്രതിയുടെ ആക്രമണത്തിൽ പരുക്കേറ്റു. കത്രിക ഉപയോഗിച്ചായിരുന്നു പ്രതി ഡോക്റ്ററെയും മറ്റുള്ളവരെയും ആക്രമിച്ചത്. ഒട്ടേറെ തവണ കുത്തേറ്റ ഡോക്റ്റർ വന്ദനയെ തിരുവനന്തപുരം കിംസ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായിരുന്നില്ല.

കൊലപാതകത്തില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് വന്ദന ദാസിന്‍റെ മാതാപിതാക്കള്‍ ഹൈക്കോടതിയെ സമീപിച്ചിരുന്നു. പൊലീസ് അന്വേഷണം കാര്യക്ഷമമല്ലെന്നും സുരക്ഷാവീഴ്ചകള്‍ പരിശോധിച്ചില്ലെന്നും ഹര്‍ജിയില്‍ വിമര്‍ശിച്ചിരുന്നു. സംഭവ സമയത്ത് പ്രതി ലഹരി വസ്തുക്കള്‍ ഉപയോഗിച്ചിട്ടില്ലെന്നു വ്യക്തമാക്കുന്ന നിര്‍ണായക മെഡിക്കല്‍ റിപ്പോര്‍ട്ട് പുറത്തുവന്നിരുന്നു. രക്തം, മൂത്രം എന്നിവയില്‍ മദ്യത്തിന്‍റെയോ ലഹരി വസ്തുക്കളുടെയോ സാന്നിധ്യമില്ലെന്നാണു റിപ്പോർട്ട്. പ്രതിക്കു കാര്യമായ മാനസിക പ്രശ്‌നമില്ലെന്നു മെഡിക്കല്‍ ബോര്‍ഡും വ്യക്തമാക്കിയിരുന്നു.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com