വന്ദേഭാരത് എക്സ്പ്രസിന്‍റെ സമയക്രമം പുറത്തു വിട്ടു; ഷൊർണൂരിലും സ്റ്റോപ്പ്, വ്യാഴാഴ്ച്ചകളിൽ സർവ്വീസില്ല

കഴിഞ്ഞ ദിവസം ഷൊർണൂരിൽ സ്റ്റോപ്പ് അനുവദിച്ചില്ലെങ്കിൽ ട്രെയിൻ തടയുമെന്ന് പാലക്കാട് എം.പി വി കെ ശ്രീകണ്ഠൻ പറഞ്ഞിരുന്നു
വന്ദേഭാരത് എക്സ്പ്രസിന്‍റെ സമയക്രമം പുറത്തു വിട്ടു; ഷൊർണൂരിലും സ്റ്റോപ്പ്, വ്യാഴാഴ്ച്ചകളിൽ സർവ്വീസില്ല

പത്തനംതിട്ട: കേരളത്തിലെ വന്ദേഭാരത് എക്സ്പ്രസിന്‍റെ ടൈംടേബിൾ പുറത്തിറക്കി. തിരുവനന്തപുരം - കാസർകോട് വന്ദേഭാരത് രാവിലെ 5.20 ന് തിരുവന്തപുരം നിന്ന് പുറപ്പെട്ട് ഉച്ചയ്ക്ക് 1.25 ന് കാസർകോട് എത്തും. തിരിച്ച് കാസർകോട് നിന്നും 2.30 ന് പുറപ്പെടുന്ന ട്രെ‌യിൻ രാത്രി 10.35 ഓടെ തിരുവനന്തപുരത്തെത്തും. 8 മണിക്കൂർ 05 മിനിറ്റാണ് റണ്ണിങ് ടൈം. വ്യാഴാഴ്ച്ചകളിൽ സർവ്വീസ് ഉണ്ടാവില്ല.

ഷൊർണൂരിലും സ്റ്റോപ്പ് അനുവദിച്ചു. കഴിഞ്ഞ ദിവസം ഷൊർണൂരിൽ സ്റ്റോപ്പ് അനുവദിച്ചില്ലെങ്കിൽ ട്രെയിൻ തടയുമെന്ന് പാലക്കാട് എം.പി വി കെ ശ്രീകണ്ഠൻ പറഞ്ഞിരുന്നു.

തിരുവനന്തപുരം - കാസർകോട് (ട്രെയിൻ no- 20634)

തിരുവനന്തപുരം- 5.20 am

കൊല്ലം– 6.07 / 6.09

കോട്ടയം - 7.25 / 7.27

എറണാകുളം - 8.17 / 8.20

തൃശൂർ- 9.22 / 9.24

ഷൊർണൂർ- 10.02 / 10.04

കോഴിക്കോട് - 11.03 / 11.05

കണ്ണൂർ- 12.03 / 12. 05

കാസർകോട് - 1.25 pm

കാസർകോട് - തിരുവനന്തപുരം (ട്രെയിൻ no- 20633)

കാസർകോട് - 2.30 pm

കണ്ണൂർ- 3.28 / 3.30

കോഴിക്കോട് - 4.28 / 4.30

ഷൊർണൂർ- 5.2 8 / 5.30

തൃശൂർ- 6.03 / 6.05

എറണാകുളം -7.05 / 7.08

കോട്ടയം -8.00 / 8.02

കൊല്ലം– 9.18 / 9.20

‌തിരുവനന്തപുരം-10.35 pm

Related Stories

No stories found.

Latest News

No stories found.
logo
Metrovaartha
www.metrovaartha.com