കേരളത്തിന് ഒരു വന്ദേ ഭാരത് സ്ലീപ്പർ ട്രെയിൻ കൂടി

ദക്ഷിണ റെയിൽവേയ്ക്ക് അനുവദിക്കുന്ന 16 കോച്ച് ട്രെയിൻ തിരുവനന്തപുരം - മംഗളൂരു റൂട്ടിൽ ഓടിക്കാനാണ് ആലോചിക്കുന്നത്

തിരുവനന്തപുരം: ഈ വർഷം ഓടിത്തുടങ്ങുന്ന പത്ത് വന്ദേ ഭാരത് സ്ലീപ്പർ ട്രെയിനുകളിൽ ഒരെണ്ണം കേരളത്തിന് അനുവദിക്കുമെന്ന് സൂചന. ദക്ഷിണ റെയിൽവേയ്ക്ക് അനുവദിക്കുന്ന 16 കോച്ച് ട്രെയിൻ തിരുവനന്തപുരം - മംഗളൂരു റൂട്ടിൽ ഓടിക്കാനാണ് ആലോചിക്കുന്നത്.

തിരുവനന്തപുരം - ബംഗളൂരു, കൊങ്കൺ റൂട്ടിൽ പരിഗണിക്കുന്ന കന്യാകുമാരി - ശ്രീനഗർ റൂട്ടുകളും അനുവദിക്കപ്പെട്ടാൽ കേരളത്തിനു നേട്ടമാകും.

ചെന്നൈയിലെ ഇന്‍റഗ്രൽ കോച്ച് ഫാക്റ്ററിയിലാണ് വന്ദേ ഭാരത് സ്ലീപ്പർ കോച്ചുകൾ നിർമിക്കുന്നത്. ഭാരത് എർത്ത് മൂവേഴ്സ് ലിമിറ്റഡിനാണ് ഇതിന്‍റെ ചുമതല. 16 കോച്ചുള്ള വന്ദേ ഭാരത് സ്ലീപ്പറിൽ ഒരേ സമയം 1128 പേർക്ക് യാത്ര ചെയ്യാം.

അത്യാധുനിക രീതിയിൽ തയാറാക്കി ബർത്തുകൾ യാത്രാ സുഖം ഉറപ്പ് നൽകുന്നു. വായിക്കാൻ പ്രത്യേക പ്രകാശ ക്രമീകരണവും, ജിപിഎസ് അടിസ്ഥാനമാക്കിയുള്ള എൽഇടി ഡിസ്പ്ലേയുമെല്ലാം സ്ലീപ്പർ കോച്ചിന്‍റെ പ്രത്യേകതകളാണ്.

മോഡുലാർ പാൻട്രി, ഓട്ടോമാറ്റിക് വാതിലുകൾ, മികച്ച സുരക്ഷാ സംവിധാനങ്ങൾ, ഭിന്നശേഷിക്കാർക്കു വേണ്ടിയുള്ള ശൗചാലയങ്ങൾ തുടങ്ങിയവും ഇതിലുണ്ടാകും.

Also Watch

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com