
തിരുവനന്തപുരം: തിരുവനന്തപുരത്ത് നിന്നും കാസർഗോഡ് വരെ നീട്ടിയ രണ്ടാം ഘട്ട പരീക്ഷണയോട്ടം വിജയകരമായി പൂർത്തിയാക്കി വന്ദേഭാരത് എക്സ്പ്രസ്.
രണ്ടാം ഘട്ട പരീക്ഷണയോട്ടത്തിൽ സമയം മെച്ചപ്പെടുത്തിയാണ് വന്ദേഭാരത് എക്സ്പ്രസ് ഓടിയെത്തിയത്. പുലർച്ചെ 5.20ന് തിരുവനന്തപുരം സെന്‍ട്രൽ റെയിൽവെ സ്റ്റേഷനിൽ നിന്നും ആരംഭിച്ച വന്ദേഭാരത് ട്രെയിന്‍ ഉച്ചയ്ക്ക് 1.10നാണ് കാസർഗോഡ് എത്തിയത്. 7 മണിക്കൂർ 50 മിനിറ്റാണ് ട്രെയിന്‍ കാസർഗോഡ് എത്താന്‍ എടുത്ത സമയം.
തിരുവനന്തപുരം- കണ്ണൂർ
ആദ്യഘട്ടം: 7 മണിക്കൂർ 10 മിനിറ്റ്
രണ്ടാംഘട്ടം: 6 മണിക്കൂർ 53 മിനിറ്റ്
തിരുവനന്തപുരം- കൊല്ലം
ആദ്യഘട്ടം: 50 മിനിറ്റ്
രണ്ടാംഘട്ടം: 50 മിനിറ്റ്
തിരുവനന്തപുരം- കോട്ടയം
ആദ്യഘട്ടം: 2 മണിക്കൂർ 14 മിനിറ്റ്
രണ്ടാംഘട്ടം: 2 മണിക്കൂർ 11 മിനിറ്റ്
തിരുവനന്തപുരം- എറണാകുളം
ആദ്യഘട്ടം: 3 മണിക്കൂർ 18 മിനിറ്റ്
രണ്ടാംഘട്ടം: 3 മണിക്കൂർ 12 മിനിറ്റ്
തിരുവനന്തപുരം- തൃശൂർ
ആദ്യഘട്ടം: 4 മണിക്കൂർ 17 മിനിറ്റ്
രണ്ടാംഘട്ടം: 4 മണിക്കൂർ 7 മിനിറ്റ്
തിരുവനന്തപുരം- കോഴിക്കോട്
ആദ്യഘട്ടം: 6 മണിക്കൂർ 8 മിനിറ്റ്
രണ്ടാംഘട്ടം: 5 മണിക്കൂർ 56 മിനിറ്റ്