തിരുവനന്തപുരം - കണ്ണൂർ 7 മണിക്കൂർ 10 മിനിറ്റ്; വന്ദേഭാരത് ട്രെയ്‌നിന്‍റെ ട്രയൽ റൺ പൂർത്തിയായി

ഏപ്രിൽ 25-ന് പ്രധാനമന്ത്രി നരേന്ദ്ര മോദി കേരളത്തിന്‍റെ വന്ദേഭാരത് ഫ്ലാഗ് ഓഫ് ചെയ്യും.
തിരുവനന്തപുരം - കണ്ണൂർ 7 മണിക്കൂർ 10 മിനിറ്റ്; വന്ദേഭാരത് ട്രെയ്‌നിന്‍റെ ട്രയൽ റൺ പൂർത്തിയായി

തിരുവനന്തപുരം : കേരളത്തിനു ലഭിച്ച വന്ദേഭാരത് ട്രെയ്‌നിന്‍റെ (kerala vande bharath ) ട്രയൽ റൺ പൂർത്തിയായി. തിരുവനന്തപുരത്ത് നിന്നാണ് പരീക്ഷണ ഓട്ടം ആരംഭിച്ചത് (trail run ). 5.10 ന് തിരുവനന്തപുരത്ത് നിന്ന് പുറപ്പെട്ട ട്രെയിന്‍ 12.20ന് കണ്ണൂരിലെത്തി. 7 മണിക്കൂർ 10 മിനിറ്റായിരുന്നു യാത്രാ സമയം.

കൊച്ചുവേളി യാർഡിൽ നിന്നും പുലർച്ചെ തിരുവനന്തപുരത്ത് എത്തിയശേഷമാണു ട്രയൽ റൺ തുടങ്ങിയത്. 6 മണിക്ക് ട്രെയ്ൻ കൊല്ലത്തും, 7.28നു കോട്ടയത്തും എത്തി. 2 മണിക്കൂർ10 മിനിറ്റ് കൊണ്ടാണ് കോട്ടയത്ത് എത്തിയത്.എറണാകുളമെത്താന്‍ 3 മണിക്കൂർ 18 മിനിറ്റെടുത്തു. 8.28 ന് എറണാകുളം, 9.37ന് തൃശൂർ, 10.46ന് തിരൂരും പിന്നിട്ടു. ശേഷം 6 മണിക്കൂർ 7 മിനിറ്റുകൊണ്ട് ട്രെയിന്‍ 11.17 ഓടെ കോഴിക്കോടെത്തി.

റെയ്ൽവെയുടെ തിരുവനന്തപുരം ഡിവിഷനിലെ വിവിധ ഉദ്യോഗസ്ഥർ ട്രെയ്നിലുണ്ടായിരുന്നു. ട്രെയ്‌നിന്‍റെ വേഗം, സുരക്ഷ തുടങ്ങിയ കാര്യങ്ങൾ ട്രയൽ റണ്ണിൽ വിലയിരുത്തും. പരീക്ഷണ ഓട്ടത്തിനു ശേഷമായിരിക്കും സമയക്രമത്തിൽ തീരുമാനമെടുക്കുക. സ്റ്റോപ്പ്, ടിക്കറ്റ് നിരക്ക് എന്നിവയിലും തീരുമാനമുണ്ടാകും. ഏപ്രിൽ 25-ന് പ്രധാനമന്ത്രി നരേന്ദ്ര മോദി കേരളത്തിന്‍റെ വന്ദേഭാരത് ഫ്ലാഗ് ഓഫ് ചെയ്യും.

Related Stories

No stories found.

Latest News

No stories found.
logo
Metrovaartha
www.metrovaartha.com