‌വന്ദേഭാരതിൽ പോസ്റ്റർ ഒട്ടിച്ച 6 പേരെയും തിരിച്ചറിഞ്ഞു

പോസ്റ്റർ ഒട്ടിച്ച പ്രവർത്തകരെ താക്കീത് ചെയ്തെന്നും തന്‍റെ അറിവോടെയല്ല ഇത് ചെയ്തതെന്നും വി. കെ. ശ്രീകണ്ഠൻ എംപി പ്രതികരിച്ചു
‌വന്ദേഭാരതിൽ പോസ്റ്റർ ഒട്ടിച്ച 6 പേരെയും തിരിച്ചറിഞ്ഞു
Updated on

പാലക്കാട്: വന്ദേഭാരത് എക്സ്പ്രസ് ട്രെയിനിൽ വി കെ ശ്രീകണ്ഠൻ എം പിക്ക് അഭിവാദ്യമർപ്പിച്ചു പോസ്റ്റർ പതിപ്പിച്ച ആറുപേരെ തിരിച്ചറിഞ്ഞു. അട്ടപ്പാടി പുതൂർ പഞ്ചായത്ത് അംഗം സെന്തിൽ കുമാർ അടക്കം 6 കോൺഗ്രസ് പ്രവർത്തകരാണ് പോസ്റ്റർ ഒട്ടിച്ചത്.

അതേസമയം, പോസ്റ്റർ ഒട്ടിച്ച പ്രവർത്തകരെ താക്കീത് ചെയ്തെന്നും തന്‍റെ അറിവോടെയല്ല ഇത് ചെയ്തതെന്നും വി. കെ. ശ്രീകണ്ഠൻ എംപി പ്രതികരിച്ചു. നടപടിയെടുക്കാൻ മാത്രമുള്ള തെറ്റ് പ്രവർത്തകർ ചെയ്തതായി കരുതുന്നില്ല. സംഭവവുമായി ബന്ധപ്പെട്ട് സൈബർ ആക്രമണത്തിൽ പരാതി നൽകും. ബിജെപിയുടെ പ്രചാരണം രാഷ്ട്രീയമാണെന്നും എം പി പറഞ്ഞു.

സംഭവത്തിൽ പ്രതികരണവുമായി സെന്തിൽ രംഗത്തെത്തി. പോസ്റ്റർ പതിപ്പിച്ചത് മനപൂർവമല്ലെന്നും ആവേശത്തിന്‍റെ പുറത്ത് കൈയ്യിലുണ്ടായിരുന്ന പോസ്റ്റർ ഗ്ലാസിൽ ചേർത്തുപിടിക്കുകയായിരുന്നെന്നും അദ്ദേഹം പറഞ്ഞു. പോസ്റ്റർ ഗ്ലാസിൽ വെച്ച സമയം തന്നെ പൊലീസുകാർ കീറിക്കളഞ്ഞതാണ്. ബോധപൂർവ്വമല്ലെന്നും അബദ്ധം സംഭവിച്ചതാണെന്നും സെന്തിൽ കുമാർ പ്രതികരിച്ചു.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com