

വന്ദേ ഭാരത് സ്ലീപ്പർ ടിക്കറ്റ് നിരക്കുകൾ പ്രഖ്യാപിച്ചു
ന്യൂഡൽഹി: വന്ദേഭാരത് സ്ലീപ്പർ എക്സ്പ്രസ് ട്രെയിനിന്‍റെ ടിക്കറ്റ് നിരക്കുകൾ പ്രഖ്യാപിച്ചു. 400 കിലോമീറ്റർ തേർഡ് എസി ടിക്കറ്റിന് 960രൂപയാണ് നിരക്ക് വരുന്നത്. 3500 കിലോമീറ്റർ വരെയുള്ള ഏറ്റവും ദൈർഘ്യമേറിയ യാത്രകൾക്ക് ഫസ്റ്റ് ക്ലാസ് എസിക്ക് 13,300 രൂപയാണ് നിരക്ക്. 400 കിലോമീറ്റർ വരെയുള്ള യാത്രക്കൾക്ക് സെക്കൻഡ് എസിക്ക് 1240 രൂപയും, ഫസ്റ്റ് ക്ലാസ് എസിക്ക് 1,520 രൂപയുമാണ് ടിക്കറ്റ് നിരക്ക്.
800 കിലോമീറ്റർ വരെയുള്ള യാത്രകൾക്ക് 1,920 എന്നിങ്ങനെയാണ് നിരക്ക് വരുന്നത്. 1600 കിലോമീറ്റർ വരെയുള്ള യാത്രകൾക്ക് 3,840( തേർഡ് എസി) 4960( സെക്കന്‍റ് എസി) 6080( ഫസ്റ്റ് ക്ലാസ് എസി ) എന്നിങ്ങനെയാണ് നിരക്ക് ഈടാക്കുക.
2000 കിലോമീറ്റർ വരെയുള്ള ദൂരത്തിന് 4800( തേർഡ് എസി ), 6200( സെക്കന്‍റ് എസി), 7600 (ഫസ്റ്റ് ക്ലാസ് എസി ) എന്നിങ്ങനെയാണ് നിരക്ക്. 2800 കിലോമീറ്റർ വരെയുള്ള യാത്രകൾക്ക് 6700( തേർഡ് എസി ). 8680(സെക്കന്‍റ് എസി), 10640( ഫസ്റ്റ് ക്ലാസ് എസി) എന്നിങ്ങനെയാണ് നിരക്ക്. പരമാവധി 3500 കിലോമീറ്റർ ദൂരത്തിന് യാത്രക്കാരിൽ നിന്നും 8400( തേർഡ് എസി), 10,850( സെക്കന്‍റ് എസി), 13300( ഫസ്റ്റ് ക്ലാസ് എസി) രൂപ ഈടാക്കും. കൺഫോമായുള്ള ടിക്കറ്റുകളുള്ള യാത്രക്കാർക്ക് മാത്രമേ വന്ദേഭാരത് സ്ലീപ്പർ ട്രെയിനുകളിൽ യാത്ര ചെയ്യാൻ കഴിയൂ. ആർഎസി, വെയിറ്റിങ് ലിസ്റ്റ് ചെയ്ത ടിക്കറ്റ് ഉപയോഗിച്ച് യാത്ര ചെയ്യാൻ കഴിയില്ല. സ്ത്രീകൾ, വികലാംഗർ, മുതിർന്ന പൗരന്മാർ, ഡ്യൂട്ടി പാസ് ഉടമകൾ എന്നിവർക്കുള്ള ക്വാട്ട നിലവിലുള്ള നിയമങ്ങൾ അനുസരിച്ച് ബാധകമാകുമെന്ന് റെയിൽവേ ബോർഡ് അറിയിച്ചു.