വന്ദേഭാരത് എക്സ്പ്രസിന്‍റെ ട്രയൽ റൺ ആരംഭിച്ചു

ഏപ്രിൽ 25-നാണു പ്രധാനമന്ത്രി നരേന്ദ്ര മോദി കേരളത്തിന്‍റെ വന്ദേഭാരത് ഫ്ലാഗ് ഓഫ് ചെയ്യുക
വന്ദേഭാരത് എക്സ്പ്രസിന്‍റെ ട്രയൽ റൺ ആരംഭിച്ചു

തിരുവനന്തപുരം : കേരളത്തിനു ലഭിച്ച വന്ദേഭാരത് ട്രെയ്‌നിന്‍റെ പരീക്ഷണ ഓട്ടം ആരംഭിച്ചു. തിരുവനന്തപുരത്ത് നിന്നു 5.10 നു പുറപ്പെട്ട ട്രെയ്ൻ കണ്ണൂർ വരെയാണ് പരീക്ഷണ ഓട്ടം നടത്തുന്നത്. ഏഴു മണിക്കൂറിനുള്ളിൽ കണ്ണൂരിലെത്താനാണു ലക്ഷ്യമിടുന്നത്.

കൊച്ചുവേളി യാർഡിൽ നിന്നും പുലർച്ചെ തിരുവനന്തപുരത്ത് എത്തിയശേഷമാണു ട്രയൽ റൺ തുടങ്ങിയത്. 50 മിനിറ്റ് കൊണ്ട് ട്രെയ്ൻ കൊല്ലത്തും, 7.28നു കോട്ടയത്തും എത്തി. 2.10 മിനിറ്റ് കൊണ്ടാണ് കോട്ടയത്ത് എത്തിയത്. മൂന്നു മണിക്കൂർ പതിനെട്ട് മിനിറ്റ് കൊണ്ട് എറണാകുളം നോർത്തിലും എത്തി. രാവിലെ 11.17 ഓടെ കോഴിക്കോടെത്തി.

റെയ്ൽവെയുടെ തിരുവനന്തപുരം ഡിവിഷനിലെ വിവിധ ഉദ്യോഗസ്ഥർ ട്രെയ്നിലുണ്ട്. ട്രെയ്‌നിന്‍റെ വേഗം, സുരക്ഷ തുടങ്ങിയ കാര്യങ്ങൾ ട്രയൽ റണ്ണിൽ വിലയിരുത്തും. പരീക്ഷണ ഓട്ടത്തിനു ശേഷമായിരിക്കും സമയക്രമത്തിൽ തീരുമാനമെടുക്കുക. സ്റ്റോപ്പ്, ടിക്കറ്റ് നിരക്ക് എന്നിവയിലും തീരുമാനമുണ്ടാകും. ഏപ്രിൽ 25-നാണു പ്രധാനമന്ത്രി നരേന്ദ്ര മോദി കേരളത്തിന്‍റെ വന്ദേഭാരത് ഫ്ലാഗ് ഓഫ് ചെയ്യുക.

Trending

No stories found.

Latest News

No stories found.