വാണി ജയറാം അന്തരിച്ചു

വാണി ജയറാം അന്തരിച്ചു

ചെന്നൈ: പ്രശസ്ത പിന്നണി ഗായിക വാണി ജയറാം അന്തരിച്ചു. 78 വയസായിരുന്നു.ചെന്നൈയിലെ വസതിയിൽ കുഴഞ്ഞു വീണായിരുന്നു മരണം. മികച്ച ഗായികയ്ക്കുള്ള ദേശിയ പുരസ്ക്കാരം 3 തവണ സ്വന്തമാക്കിയിട്ടുണ്ട്.1975 ൽ ഏഴു സ്വരങ്ങൾ (അപൂർവ്വരാഗങ്ങൾ), 1980 ൽ ശങ്കരാഭരണം, 1991ൽ സ്വാതികിരണം എന്നീ ചിത്രത്തിലെ ഗാനങ്ങൾക്കാണ് ദേശിയ പുരസ്ക്കാരങ്ങൾ ലഭിച്ചത്.

മലയാളം, തമിഴ്, തെലുങ്ക് ഉൾപ്പെടെ 19 ഭാഷകളിലായി പതിനായിരത്തോളം ഗാനങ്ങൾ ആലപിച്ചിട്ടുണ്ട്. സ്വപ്നം എന്ന സിനിമയിലെ സൗരയൂഥത്തിൽ വിടർന്നൊരു  എന്ന ഗാനമാണ് മലയാളത്തിൽ ആദ്യമായി ആലപിച്ചത്.  '1983' എന്ന ചിത്രത്തിലെ ഓലഞ്ഞാലി കുരുവി എന്ന ഗാനമാണ് അവസാനമായി മലയാളത്തിൽ പാടി നിർത്തിയത്. കഴിഞ്ഞ റിപ്പബ്ലിക് ദിനത്തിൽ രാജ്യം പത്മഭൂഷൻ നൽകി ആദരിച്ചിരുന്നു.

Related Stories

No stories found.

Latest News

No stories found.
logo
Metrovaartha
www.metrovaartha.com