വനിതാരത്‌ന പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു

പ്ര​തി​കൂ​ല സാ​ഹ​ച​ര്യ​ങ്ങ​ളെ അ​തി​ജീ​വി​ച്ച് ജീ​വി​ത വി​ജ​യം നേ​ടി​യ വ​നി​താ വി​ഭാ​ഗ​ത്തി​ല്‍ നി​ല​മ്പൂ​ര്‍ ആ​യി​ഷ ജേ​താ​വാ​യി
വനിതാരത്‌ന പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു

തി​രു​വ​ന​ന്ത​പു​രം: നി​ല​മ്പൂ​ർ ആ​യി​ഷ​യ്ക്കും കെ.​സി. ലേ​ഖ​യ്ക്കും ഉ​ൾ​പ്പെ​ടെ 2022ലെ ​സം​സ്ഥാ​ന സ​ര്‍ക്കാ​രി​ന്‍റെ വ​നി​താ​ര​ത്‌​ന പു​ര​സ്‌​കാ​ര​ങ്ങ​ള്‍ ആ​രോ​ഗ്യ മ​ന്ത്രി വീ​ണാ ജോ​ര്‍ജ് പ്ര​ഖ്യാ​പി​ച്ചു. ബുധനാഴ്‌ച 4 മ​ണി​ക്ക് തി​രു​വ​ന​ന്ത​പു​രം നി​ശാ​ഗ​ന്ധി ആ​ഡി​റ്റോ​റി​യ​ത്തി​ല്‍ സം​ഘ​ടി​പ്പി​ക്കു​ന്ന അ​ന്താ​രാ​ഷ്ട്ര വ​നി​താ​ദി​നാ​ഘോ​ഷം സം​സ്ഥാ​ന​ത​ല ഉ​ദ്ഘാ​ട​ന​ത്തോ​ട​നു​ബ​ന്ധി​ച്ച് മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ന്‍ പു​ര​സ്‌​കാ​ര​ങ്ങ​ള്‍ വി​ത​ര​ണം ചെ​യ്യും.

കാ​യി​ക മേ​ഖ​ല​യി​ലാ​ണ് കെ.​സി. ലേ​ഖ​യ്ക്ക് പു​ര​സ്കാ​രം. പ്ര​തി​കൂ​ല സാ​ഹ​ച​ര്യ​ങ്ങ​ളെ അ​തി​ജീ​വി​ച്ച് ജീ​വി​ത വി​ജ​യം നേ​ടി​യ വ​നി​താ വി​ഭാ​ഗ​ത്തി​ല്‍ നി​ല​മ്പൂ​ര്‍ ആ​യി​ഷ ജേ​താ​വാ​യി.​ സ്ത്രീ​ക​ളു​ടെ​യും കു​ട്ടി​ക​ളു​ടെ​യും ശാ​ക്തീ​ക​ര​ണ​ത്തി​ല്‍ ല​ക്ഷ്മി എ​ന്‍. മേ​നോ​ന്‍, വി​ദ്യാ​ഭ്യാ​സ മേ​ഖ​ല​യി​ലും ശാ​സ്ത്ര സാ​ങ്കേ​തി​ക മേ​ഖ​ല​യി​ലും വ്യ​ക്തി മു​ദ്ര പ​തി​പ്പി​ച്ച വ​നി​ത​യാ​യി കോ​ട്ട​യം ഗ​വ. മെ​ഡി​ക്ക​ല്‍ കോ​ളെ​ജ്, സ​ര്‍ജി​ക്ക​ല്‍ ഗ്യാ​സ്‌​ട്രോ എ​ന്‍ട്രോ​ള​ജി വി​ഭാ​ഗം അ​സോ​സി​യേ​റ്റ് പ്രൊ​ഫ​സ​ര്‍ ഡോ. ​ആ​ര്‍.​എ​സ്. സി​ന്ധു എ​ന്നി​വ​രെ തെ​ര​ഞ്ഞെ​ടു​ത്തു.

ഇ​ന്ത്യ​ന്‍ വ​നി​താ അ​മ​ച്വ​ര്‍ ബോ​ക്‌​സി​ങ് 75 കി​ലോ വി​ഭാ​ഗ​ത്തെ പ്ര​തി​നി​ധീ​ക​രി​ച്ച് 2006ലെ ​വ​നി​താ ലോ​ക അ​മ​ച്വ​ര്‍ ചാം​പ്യ​ന്‍ഷി​പ്പി​ല്‍ സ്വ​ര്‍ണ മെ​ഡ​ല്‍ നേ​ടി​യ താ​ര​മാ​ണ് തി​രു​വ​ന​ന്ത​പു​രം സ്വ​ദേ​ശി​യാ​യ കെ.​സി. ലേ​ഖ.

സി​നി​മാ നാ​ട​ക ന​ടി​യാ​യ നി​ല​മ്പൂ​ര്‍ അ​യി​ഷ ആ​ദ്യ കാ​ല​ഘ​ട്ട​ത്തി​ല്‍ പെ​ണ്‍കു​ട്ടി​ക​ള്‍ക്കും സ്ത്രീ​ക​ള്‍ക്കു​മെ​തി​രെ​യു​ള്ള അ​ടി​ച്ച​മ​ര്‍ത്ത​ലു​ക​ള്‍ക്കെ​തി​രെ ശ​ക്ത​മാ​യ നി​ല​പാ​ടു​ക​ള്‍ സ്വീ​ക​രി​ച്ചു. കൊ​ച്ചി​യി​ല്‍ "പ്യു​വ​ര്‍ ലി​വി​ങ്' എ​ന്ന സ്ഥാ​പ​നം ന​ട​ത്തു​ന്ന ല​ക്ഷ്മി എ​ന്‍. മേ​നോ​ന്‍ അ​മ്മൂ​മ്മ​ത്തി​രി/​വി​ക്‌​സ്ഡം എ​ന്ന ആ​ശ​യം ആ​വി​ഷ്‌​ക​രി​ക്കു​ക​യും വൃ​ദ്ധ സ​ദ​ന​ങ്ങ​ളി​ലും അ​നാ​ഥാ​ല​യ​ങ്ങ​ളി​ലും താ​മ​സി​ക്കു​ന്ന സ്ത്രീ​ക​ള്‍ക്ക് ഉ​പ​ജീ​വ​ന മാ​ര്‍ഗം നേ​ടി​ക്കൊ​ടു​ത്തു. കേ​ര​ള​ത്തി​ല്‍ സ​ര്‍ക്കാ​ര്‍ മേ​ഖ​ല​യി​ല്‍ വി​ജ​യ​ക​ര​മാ​യി ആ​ദ്യ ക​ര​ള്‍ മാ​റ്റി​വ​യ്ക്ക​ല്‍ ശ​സ്ത്ര​ക്രി​യ​യ്ക്ക് നേ​തൃ​ത്വം ന​ല്‍കി​യ ഡോ​ക്റ്റ​റാ​ണ് ആ​ര്‍.​എ​സ്. സി​ന്ധു.

Related Stories

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com