കുർബാന തർക്കം പരിഹരിക്കാൻ വത്തിക്കാന്‍ പ്രതിനിധി വീണ്ടും കൊച്ചിയില്‍

ക്രിസ്മസിന് ഏകീകൃത കുര്‍ബാന നടത്തണമെന്ന മാര്‍പാപ്പയുടെ നിര്‍ദേശം സിറില്‍ വാസില്‍ ആവർത്തിച്ചേക്കും.
നെടുമ്പാശേരി വിമാനത്താവളത്തില്‍ എത്തിയ വത്തിക്കാന്‍ പ്രതിനിധിമാര്‍ സിറില്‍ വാസിലിനെ അതിരൂപത അപ്പോസ്തലിക്ക് അഡ്മിനിസ്ട്രേറ്റര്‍മാര്‍ ബോസ്കോ പൂത്തുര്‍ സ്വീകരിക്കുന്നു.
നെടുമ്പാശേരി വിമാനത്താവളത്തില്‍ എത്തിയ വത്തിക്കാന്‍ പ്രതിനിധിമാര്‍ സിറില്‍ വാസിലിനെ അതിരൂപത അപ്പോസ്തലിക്ക് അഡ്മിനിസ്ട്രേറ്റര്‍മാര്‍ ബോസ്കോ പൂത്തുര്‍ സ്വീകരിക്കുന്നു.
Updated on

കൊച്ചി: എറണാകുളം - അങ്കമാലി അതിരൂപതയില്‍ തുടരുന്ന കുര്‍ബാന പ്രശ്നത്തില്‍ വൈദീകരും സഭാ നേതൃത്വവുമായുള്ള പ്രശ്നങ്ങള്‍ പരിഹരിക്കുന്നതിനായി വത്തിക്കാനില്‍ നിന്നുള്ള മാര്‍പാപ്പയുടെ പ്രതിനിധി സിറില്‍ വാസില്‍ വീണ്ടും കൊച്ചിയിലെത്തി. ഒരാഴ്ച്ച കൊച്ചിയില്‍ തങ്ങി പ്രശ്നപരിഹാരങ്ങള്‍ക്കുള്ള ചര്‍ച്ചകള്‍ നടത്തുമെന്നും അദ്ദേഹം പറഞ്ഞു. നെടുമ്പാശേരിയിലിറങ്ങിയ ആര്‍ച്ച് ബിഷപ്പിനെ എറണാകുളം - അങ്കമാലി അതിരൂപതയിലെ പുതിയ അഡ്മിനിസ്ട്രേറ്റര്‍ ബിഷപ്പ് ബോസ്കോ പുത്തൂര്‍ സ്വീകരിച്ചു.

ഏകീകൃത കുര്‍ബാന നടത്തുന്നതുമായി ബന്ധപ്പെട്ടായിരിക്കും പ്രധാന ചര്‍ച്ച. തുടര്‍ന്ന്, വിവിധ വൈദികരെയും വത്തിക്കാന്‍ പ്രതിനിധി നേരില്‍ കണ്ട് സംസാരിച്ചേക്കും. കുര്‍ബാന തര്‍ക്കം പരിഹരിക്കാന്‍ കഴിഞ്ഞ തവണ സിറില്‍ വാസ് എത്തിയപ്പോള്‍ വിശ്വാസികളുടെ ഭാഗത്തുനിന്ന് കൈയേറ്റ ശ്രമം വരെ ഉണ്ടായിരുന്നു. അതേസമയം, ക്രിസ്മസ് ദിനമായ ഡിസംബര്‍ 25 മുതല്‍ അതിരൂപതയില്‍ ഏകീകൃത കുര്‍ബാന നടപ്പാക്കണമെന്ന മാര്‍പാപ്പയുടെ നിര്‍ദേശം പാലിക്കപ്പെടണമെന്ന സന്ദേശം സിറില്‍ വാസില്‍ വീണ്ടും നല്‍കിയേക്കും.

വിമതവിഭാഗം അതിനു തയാറാണെങ്കിലും പൂര്‍ണമായും ഏകീകൃത കുര്‍ബാന നടപ്പാക്കണമെന്ന മാര്‍പാപ്പയുടെ നിര്‍ദേശത്തെ ഇവര്‍ അംഗീകരിക്കുന്നില്ല. അതേസമയം, മാര്‍പാപ്പയുടെ ഉത്തരവില്‍ പിഴവുപറ്റിയെന്നാണ് എറണാകുളം അങ്കമാലി അതിരൂപതയിലെ വിമതരുടെ വാദം. ഇത് തിരുത്താന്‍ പുതിയതായി നിയമിതനായ അഡ്മിനിസ്ട്രേറ്റര്‍ ബോസ്കോ പുത്തൂരിനെ കണ്ട് വിമതവിഭാഗം ചര്‍ച്ചകള്‍ നടത്തിയിരുന്നു.

പ്രശ്നപരിഹാരത്തിനായി രണ്ടാം തവണയും കൊച്ചിയിലെത്തിയ വത്തിക്കാന്‍ പ്രതിനിധി ബിഷപ്പ് സിറില്‍ വാസിന്‍റെ തുടര്‍നടപടികള്‍ ഔദ്യോഗിക വിഭാഗത്തിനൊപ്പമായാല്‍ എറണാകുളം - അങ്കമാലി അതിരൂപതയിലെ വിമതവിഭാഗം വീണ്ടും പ്രതിഷേധവുമായി രംഗത്തെത്തിയേക്കും. എറണാകുളം - അങ്കമാലി അതിരൂപതയില്‍ ഏകീകൃത കുര്‍ബാന നടപ്പിലാക്കുന്നതിനുള്ള പ്രതിസന്ധി പഠിക്കുന്നതിനും പരിഹാരമാര്‍ഗം നിര്‍ദേശിക്കുന്നതിനുമാണ് പ്രത്യേക പ്രതിനിധിയെ മാര്‍പാപ്പ നിയോഗിച്ചത്.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com