വിസി നിയമനം; കേസുകൾക്ക് ചെലവായ തുക നൽകണമെന്ന് സർവകലാശാലകൾക്ക് ഗവർണറുടെ കത്ത്

രണ്ടു സർവകലാശാലകളും ചേർന്ന് 11 ലക്ഷം രൂപ നൽകണമെന്നാണ് ആവശ‍്യം
vc appointment case; governor sends letter to universities to bear expenses

രാജേന്ദ്ര ആർലേക്കർ

Updated on

തിരുവനന്തപുരം: വൈസ് ചാൻസലർ നിയമനവുമായി ബന്ധപ്പെട്ട് സംസ്ഥാന സർക്കാരിനെതിരേ സുപ്രീം കോടതിയിൽ നടത്തിയ കേസുകൾക്ക് ചെലവായ തുക ആവശ‍്യപ്പെട്ട് ഗവർണർ രാജേന്ദ്ര ആർലേക്കർ. ഇക്കാര‍്യം ചൂണ്ടിക്കാട്ടി ഡിജിറ്റൽ, സാങ്കേതിക സർവകലാശാലകൾക്ക് ഗവർണർ കത്തയച്ചു.

കേസിന് ചെലവായ വക്കീൽ ഫീസ് നൽകാനാണ് സർവകലാശാലകളോട് കത്തിൽ ആവശ‍്യപ്പെട്ടിരിക്കുന്നത്. ഇരു സർവകലാശാലകളും ചേർന്ന് 11 ലക്ഷം രൂപ നൽകണമെന്നാണ് ആവശ‍്യം. ഓരോ സർവകലാശാലയും 5.5 ലക്ഷം രൂപ വീതം നൽകണമെന്നാണ് കത്തിൽ പറയുന്നത്.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com