ടീം സതീശൻ; റോജിയും ലിജുവും തുളസിയും മന്ത്രിസഭയിൽ

മുഖ്യമന്ത്രി വി.ഡി. സതീശൻ ഉൾപ്പെടെ 21 മന്ത്രിമാർ തിങ്കളാഴ്ച സത്യപ്രതിജ്ഞ ചെയ്യും
VD Satheesan CM

മുഖ്യമന്ത്രി വി.ഡി. സതീശൻ അടക്കം 21 മന്ത്രിമാർ.

Updated on

തിരുവനന്തപുരം: വി.ഡി. സതീശൻ നേതൃത്വം നൽകുന്ന 21-അംഗ മന്ത്രിസഭ തിങ്കളാഴ്ച സത്യപ്രതിജ്ഞ ചെയ്യും. ഞായറാഴ്ച വൈകിട്ട് ലോക് ഭവനിലെത്തി ഗവർണർ രാജേന്ദ്ര വിശ്വനാഥ് അർലേക്കർക്കു പട്ടിക കൈമാറിയ ശേഷം നിയുക്ത മുഖ്യമന്ത്രി സതീശൻ തന്നെയാണ് മന്ത്രിമാരെ പ്രഖ്യാപിച്ചത്.

രമേശ് ചെന്നിത്തല, സണ്ണി ജോസഫ്, കെ. മുരളീധരൻ എന്നീ മുതിർന്ന നേതാക്കൾ മന്ത്രിസഭയിലുണ്ട്. സഭയിൽ കോൺഗ്രസിന്‍റെ ഏറ്റവും മുതിർന്ന നേതാവായ തിരുവഞ്ചൂർ രാധാകൃഷ്ണനെ സ്പീക്കറാക്കാനാണ് ഉദ്ദേശിക്കുന്നത്. ഷാനിമോൾ ഉസ്മാൻ ഡെപ്യൂട്ടി സ്പീക്കറാകും.

എ.പി. അനിൽകുമാർ വീണ്ടും മന്ത്രിയാകുമ്പോൾ, പി.സി. വിഷ്ണുനാഥ്, റോജി എം. ജോൺ, ബിന്ദു കൃഷ്ണ, ടി. സിദ്ദിഖ് എന്നിവർക്ക് മന്ത്രിസഭയിൽ ആദ്യ അവസരം. കെ.എ. തുളസി, എം. ലിജു, ഒ.ജെ. ജനീഷ് എന്നിവർ ആദ്യമായി നിയമസഭയിലെത്തുമ്പോൾ തന്നെ മന്ത്രിമാരാകുന്നു.

മന്ത്രിമാരും വകുപ്പുകളും:

  1. വി.ഡി. സതീശൻ - മുഖ്യമന്ത്രി - ധനം, തുറമുഖം, നിയമം

  2. രമേശ് ചെന്നിത്തല - ആഭ്യന്തരം, വിജിലൻസ്

  3. സണ്ണി ജോസഫ് - റവന്യൂ

  4. എ.പി. അനിൽകുമാർ - ആരോഗ്യം

  5. കെ. മുരളീധരൻ - വൈദ്യുതി

  6. പി.സി. വിഷ്ണുനാഥ് - ടൂറിസം, സാംസ്കാരികം

  7. എം. ലിജു - എക്സൈസ്, സഹകരണം

  8. ടി. സിദ്ദിഖ് - വനം

  9. ബിന്ദു കൃഷ്ണ - വനിതാ ശിശുക്ഷേമം

  10. ഒ.ജെ. ജനീഷ് - യുവജനക്ഷേമം

  11. റോജി എം. ജോൺ - ഉന്നത വിദ്യാഭ്യാസം

  12. കെ.എ. തുളസി - പട്ടികജാതി/വർഗ ക്ഷേമം

രണ്ടര വർഷത്തിനു ശേഷം കെ.എ. തുളസിയുടെ സ്ഥാനത്ത് ഐ.സി. ബാലകൃഷ്ണനെ മന്ത്രിയാക്കാനും ധാരണ.

യുഡിഎഫിലെ രണ്ടാമത്തെ വലിയ കക്ഷിയായ മിസ്ലിം ലീഗിന് അഞ്ച് മന്ത്രിസ്ഥാനങ്ങളാണ് അനുവദിച്ചിരിക്കുന്നത്. പി.കെ. കുഞ്ഞാലിക്കുട്ടി, പി.കെ. ബഷീർ, എൻ. ഷംസുദ്ദീൻ, കെ.എം. ഷാജി, വി.ഇ. അബ്ദുൾ ഗഫൂർ എന്നിവരായിരിക്കും ഈ സ്ഥാനങ്ങളിൽ. ഇതിൽ ഒരാൾക്കു പകരം രണ്ടര വർഷത്തിനു ശേഷം പാറയ്ക്കൽ അബ്ദുള്ള മന്ത്രിയാകും.

മോൻസ് ജോസഫ് ആയിരിക്കും കേരള കോൺഗ്രസിന്‍റെ പ്രതിനിധി. ആർഎസ്‌പിയിൽ നിന്ന് ഷിബു ബേബി ജോണും സിഎംപിയിൽ നിന്ന് സി.പി. ജോണും മന്ത്രിമാരായി സത്യപ്രതിജ്ഞ ചെയ്യും. കേരള കോൺഗ്രസ് ജേക്കബ് ഗ്രൂപ്പിൽനിന്ന് അനൂപ് ജേക്കബും കെഡിപിയിൽ നിന്ന് മാണി സി. കാപ്പനും രണ്ടര വർഷം വീതം മന്ത്രി സ്ഥാനം പങ്കുവയ്ക്കും. കേരള കോൺഗ്രസ് പ്രതിനിധി അപു ജോൺ ജോസഫ് ചീഫ് വിപ്പ് ആയിരിക്കും.

logo
Metro Vaartha
www.metrovaartha.com