

വി.ഡി. സതീശൻ
തിരുവനന്തപുരം: യുഡിഎഫ് അധികാരത്തിലെത്തിയാൽ ജമാഅത്തെ ഇസ്ലാമിയായിരിക്കും ആഭ്യന്തര കൈകാര്യം ചെയ്യുകയെന്നും അപ്പോൾ പല മാറാടുകളും ഉണ്ടാകുമെന്ന എ.കെ. ബാലന്‍റെ പ്രതികരണം സംഘപരിവാറിന്‍റെ തീവ്രലൈൻ ക്യാമ്പയിനാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. മുസ്ലീം വിരുദ്ധ വികാരം ഉണ്ടാക്കുന്ന സംഘപരിവാർ തന്ത്രമാണിത്. സിപിഎം നേതൃത്വത്തിന്‍റെ അറിവോടെയാണിത്.
വെള്ളാപ്പള്ളിയുടെയും എ.കെ. ബാലന്‍റെയും പ്രസ്താവനകൾ കൂട്ടി വായിക്കണം.
ഗുജറാത്ത് മോഡൽ വർഗീയ പ്രചാരണമാണ് നടക്കുന്നതെന്നും സതീശൻ ആരോപിച്ചു. സംഘപരിവാറും സിപിഎം നേതാക്കളും ഒരേ സ്വരത്തിൽ സംസാരിക്കുന്നു. ഇതിനെതിരേ മതേതര കേരളം ചെറുത്തുതോൽപ്പിക്കും. നാല് പതിറ്റാണ്ട് ജമാഅത്തെ ഇസ്ലാമി സിപിഎമ്മിന്‍റെ കൂടെയായിരുന്നു. ബിനോയ് വിശ്വം എ.കെ. ബാലനെ പിന്തുണയ്ക്കുന്നുണ്ടോയെന്നും സതീശൻ ചോദിച്ചു