

file image
കൊച്ചി: കേരള കോൺഗ്രസ് മുന്നണി മാറ്റത്തെക്കുറിച്ച് ചർച്ച ചെയ്യേണ്ടതില്ലെന്ന് പ്രതിപക്ഷനേതാവ് വി.ഡി. സതീശൻ. യുഡിഎഫിന്‍റെ അടിത്തറ ഇപ്പോഴുള്ളതിനേക്കാൾ വിപുലമായിരിക്കും. കേരള കോൺഗ്രസ് മാണി വിഭാഗം യുഡിഎഫിലേക്ക് വരുമെന്ന് ഞങ്ങൾ ആരും പറഞ്ഞിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.
ശബരിമലയിലെ സ്വർണ കവർച്ചയിലെ അന്വേഷണത്തിൽ നിന്ന് ശ്രദ്ധ തിരിക്കാനാണ് സർക്കാരിന്‍റെയും സിപിഎമ്മിന്‍റെയും ശ്രമമെന്നും സതീശൻ ആരോപിച്ചു. കേസിലെ പ്രധാനപ്പെട്ട സിപിഎം നേതാക്കൾ ജയിലിലാണ്.
വയനാട് മുണ്ടക്കൈ ദുരന്തബാധിതർക്ക് വീട് നിർമിക്കാൻ സമാഹരിച്ച ഒരു പൈസയും എവിടെയും പോയിട്ടില്ലെന്നും പ്രതിപക്ഷനേതാവ് പറഞ്ഞു. തന്‍റെയും കെപിസിസി അധ്യക്ഷന്‍റെയും സംയുക്ത അക്കൗണ്ടിലാണ് പണം വന്നത്. വീട് വെയ്ക്കാൻ കോൺഗ്രസിന്‍റെ പ്രവർത്തനങ്ങൾ തുടരുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു