ശബരിമല സ്വർണക്കൊള്ള; അന്വേഷണസംഘത്തിന് വീഴ്ച സംഭവിച്ചുവെന്ന് വി.ഡി. സതീശൻ

ഇടക്കാല കുറ്റപത്രം പോലും സമർപ്പിക്കാതെ കുറ്റവാളികൾക്ക് ജാമ്യം ലഭിക്കാനുള്ള സാഹചര്യം ഒരുക്കി
v.d satheesan about sabarimala case
വി.ഡി. സതീശൻ

file image

Updated on

തിരുവനന്തപുരം: ശബരിമല സ്വർണക്കൊള്ളയിൽ അന്വേഷണത്തിലും കുറ്റപത്രം സമർപ്പിക്കുന്നതിലും പ്രത്യേക അന്വേഷണസംഘത്തിന് വീഴ്ച ഉണ്ടായതായി പ്രതിപക്ഷനേതാവ് വി.ഡി. സതീശൻ.

ഇടക്കാല കുറ്റപത്രം പോലും സമർപ്പിക്കാതെ കുറ്റവാളികൾക്ക് ജാമ്യം ലഭിക്കാനുള്ള സാഹചര്യം ഒരുക്കിയെന്നും, കുറ്റവാളികൾ പുറത്തിറങ്ങി തെളിവുകൾ നശിപ്പിക്കാൻ ഇത് കാരണമാകുമെന്നും പ്രതിപക്ഷ നേതാവ് ആരോപിച്ചു.

സോണിയ ഗാന്ധിക്കൊപ്പം പോറ്റി നിൽക്കുന്ന ചിത്രത്തെ സംബന്ധിച്ചും സതീശൻ വിശദീകരണം നൽകി. ഉണ്ണികൃഷ്ണൻ പോറ്റി ഒരു ഷെയ്ഡി ക്യാരക്റ്റർ ആണെന്ന് അന്ന് അറിയില്ലല്ലോയെന്നായിരുന്നു അദ്ദേഹത്തിന്‍റെ വാദം. സ്വർണക്കൊള്ള കൈകാര്യം ചെയ്തതിൽ പാർട്ടിക്ക് വീഴ്ച സംഭവിച്ചു എന്നുള്ള വാർത്ത വാസ്തവ വിരുദ്ധമാണെന്ന് വി.ഡി. സതീശൻ പറഞ്ഞു.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com