ശബരിമല സ്വർണക്കേസ്; കോടതി കർശന നിലപാട് എടുത്തില്ലായിരുന്നുവെങ്കിൽ അയ്യപ്പവിഗ്രഹം അടിച്ചുമാറ്റിയേനെയെന്ന് വി.ഡി. സതീശൻ

അന്വേഷണത്തിൽ മുഖ്യമന്ത്രി ഓഫീസ് ഇടപെട്ടിട്ടില്ലെന്ന മുഖ്യമന്ത്രിയുടെ വാദം അവാസ്തവം
v.d satheesan about sabarimala gold case

വി.ഡി. സതീശൻ

Updated on

പറവൂർ: ശബരിമല സ്വർണക്കൊള്ള അന്വേഷണത്തിൽ മുഖ്യമന്ത്രി ഓഫീസ് ഇടപെട്ടിട്ടില്ലെന്ന മുഖ്യമന്ത്രിയുടെ വാദം അവാസ്തവമാണെന്ന് പ്രതിപക്ഷനേതാവ് വി.ഡി. സതീശൻ. മുഖ്യമന്ത്രിയുടെ ഓഫീസ് നിരന്തരമായി എസ്ഐടിയുടെ അന്വേഷണം തടസപ്പെടുത്താൻ ശ്രമിക്കുകയും അന്വേഷണത്തിന് മേൽ സമർദം ചെലുത്തുകയും ചെയ്യുന്നുണ്ട്. സിപിഎം ബന്ധമുള്ള പൊലീസ് ഉദ്യോഗസ്ഥരുടെ സഹായത്തോടെ എസ്ഐടിയിൽ കടന്നുകയറി അന്വേഷണ രഹസ്യങ്ങൾ സിപിഎമ്മിന് ചോർത്താനുള്ള ശ്രമമാണ് നടക്കുന്നത്.

സിപിഎം നേതാക്കളെ രക്ഷിക്കാനുള്ള ശ്രമമാണ് സർക്കാർ നടത്തുന്നതെന്നും വി.ഡി. സതീശൻ ആരോപിച്ചു.

കോടതി കർശന നിലപാട് എടുത്തില്ലായിരുന്നുവെങ്കിൽ അയ്യപ്പന്‍റെ വിഗ്രഹം വരെ അടിച്ചുമാറ്റിയേനെയെന്നും പ്രതിപക്ഷനേതാവ് പറഞ്ഞു. ഉണ്ണികൃഷ്ണൻ പോറ്റിയെ കുറിച്ച് കൂടുതൽ അറിയുന്നത് പിണറായി വിജയനാണ്. പിണറായിയുടെ സഹപ്രവർത്തകരാണ് പോറ്റിക്കൊപ്പം ചേർന്ന് സ്വർണ്ണം അടിച്ചുമാറ്റിയത്. അടൂർ പ്രകാശിനെ ചോദ്യം ചെയ്താൽ മുഖ്യമന്ത്രി പിണറായി വിജയനെയും ചോദ്യം ചെയ്യണമെന്നും സതീശൻ പറഞ്ഞു

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com