രാഹുൽ ഗാന്ധി പ്രതിനിധാനം ചെയ്യുന്ന മണ്ഡലമാണിത്, ഭിന്നത അവസാനിപ്പിക്കണം; വി.ഡി. സതീശൻ

ലോക്സഭാ തിരഞ്ഞെടുപ്പിന് മാസങ്ങള്‍ മാത്രം ശേഷിക്കേ വയനാട് മണ്ഡലത്തിൽ തുടർ വിജയം ലക്ഷ്യം വച്ചാണ് കോൺഗ്രസ് പ്രവർത്തനം
വി.ഡി. സതീശൻ
വി.ഡി. സതീശൻfile
Updated on

കൽപ്പറ്റ: വയനാട് കോൺഗ്രസിനകത്തെ ഭിന്നതയിൽ അതൃപ്തി രേഖപ്പെടുത്തി കോൺഗ്രസ് സംസ്ഥാന നേതൃത്വം. കോൺഗ്രസ് പ്രവർത്തകർ തമ്മിലുള്ള ഭിന്നതയ്‌ക്കെതിരെ കെപിസിസി പ്രസിഡന്റ് കെ.സുധാകരനും പ്രതിപക്ഷ നേതാവ് വി.ഡി. സതീശനും പരസ്യമായി രംഗത്തെത്തിയത്.

കോണ്‍ഗ്രസ് പ്രവർത്തകർ മനസ്സിൽ സ്നേഹത്തിന്‍റെ കട തുറക്കണമെന്ന് കെ.സുധാകരൻ പറഞ്ഞപ്പോൾ തല്ല് ഇന്നത്തോടെ നിർത്തണമെന്നാണു സ്പെഷൽ കണ്‍വെൻഷനിൽ വി.ഡി.സതീശൻ ആവശ്യപ്പെട്ടത്.

ലോക്സഭാ തിരഞ്ഞെടുപ്പിന് മാസങ്ങള്‍ മാത്രം ശേഷിക്കേ വയനാട് മണ്ഡലത്തിൽ തുടർ വിജയം ലക്ഷ്യം വച്ചാണ് കോൺഗ്രസ് പ്രവർത്തനം. പ്രചാരണം ശക്തമാക്കാൻ ജില്ലയിലെ നേതാക്കൾക്കും പ്രവർത്തകർക്കും ഇടയിലുള്ള അനൈക്യം ഇല്ലാതാക്കേണ്ടതു പ്രധാനമാണെന്ന് നേതൃത്വം കണക്കുകൂട്ടുന്നു.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com