യുഡിഎഫ് അധികാരത്തിലെത്തിയില്ലെങ്കിൽ രാഷ്ട്രീയ വനവാസം: വെള്ളാപ്പള്ളിയുടെ വെല്ലുവിളി ഏറ്റെടുക്കുന്നെന്ന് സതീശൻ

98 സീറ്റ് യുഡിഎഫിന് ലഭിച്ചാൽ രാജിവയ്ക്കുമെന്നായിരുന്നു വെള്ളാപ്പള്ളിയുടെ പ്രഖ്യാപനം
vd satheesan accepts vellappally natesan challenge

വി.ഡി. സതീശൻ | വെള്ളാപ്പള്ളി നടേശൻ

Updated on

കൊച്ചി: എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍റെ വെല്ലുവിളി ഏറ്റെടുത്ത് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. യുഡിഎഫിനെ അധികാരത്തിലെത്തിക്കാൻ സാധിച്ചില്ലെങ്കിൽ താൻ രാഷ്ട്രീയ വനവാസത്തിനു പോകുമെന്നും പിന്നെ തന്നെ കാണില്ലെന്നും സതീശൻ പറഞ്ഞു. വെള്ളാപ്പള്ളിയോടു വെല്ലുവിളിയില്ലെന്നും അദ്ദേഹം രാജിവയ്ക്കേണ്ടതില്ലെന്നും കൊച്ചിയിൽ മാധ്യമങ്ങളോടു സംസാരിക്കവെ സതീശൻ പറഞ്ഞു.

98 സീറ്റ് യുഡിഎഫിന് ലഭിച്ചാൽ രാജിവയ്ക്കുമെന്നായിരുന്നു വെള്ളാപ്പള്ളി പറഞ്ഞത്. 97 സീറ്റ് വരെ അദ്ദേഹത്തിനു സംശയമില്ല. അദ്ദേഹത്തെപ്പോലെ പരിണതപ്രജ്ഞതനായ ഒരു സമുദായ നേതാവ് യുഡിഎഫിന് 97 സീറ്റ് വരെ കിട്ടുമെന്ന് പറഞ്ഞിട്ടുണ്ട്. പിന്നെയുള്ള നാലഞ്ച് സീറ്റ് ഞങ്ങൾ കഠിനാധ്വാനം ചെയ്ത് നൂറാക്കിക്കൊള്ളാമെന്നും സതീശൻ കൂട്ടിച്ചേർത്തു.

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com