
file image
തിരുവനന്തപുരം: ആഗോള അയ്യപ്പ സംഗമം രാഷ്ട്രീയ കാപട‍്യമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. അയ്യപ്പ സംഗമം നടത്തുന്നതിലൂടെ ശബരിമലയുടെ പേരിൽ രാഷ്ട്രീയ മുതലെടുപ്പിനാണ് സർക്കാർ ശ്രമിക്കുന്നതെന്നും വി.ഡി. സതീശൻ പറഞ്ഞു.
അയ്യപ്പ സംഗമം കോൺഗ്രസ് ബഹിഷ്കരിക്കില്ലെന്നും ചോദ‍്യങ്ങൾക്ക് സർക്കാർ മറുപടി നൽകിയതിനു ശേഷം ക്ഷണിച്ചാൽ ആ സമയം നിലപാട് അറിയിക്കുമെന്നും പ്രതിപക്ഷ നേതാവ് അറിയിച്ചു.
ശബരിമലയുടെ വികസനത്തിനായി സർക്കാർ ഒന്നും ചെയ്യുന്നില്ലെന്നും എൽഡിഎഫ് അധികാരത്തിലെത്തിയ ശേഷം ശബരിമല തീർഥാടനം പ്രതിസന്ധിയിലാണെന്നും അദ്ദേഹം ആരോപിച്ചു.