

file image
തിരുവനന്തപുരം: ധനമന്ത്രി കെഎൻ ബാലഗോപാലിന്റെ ബജറ്റ് അവതരണത്തിനു പിന്നാലെ രൂക്ഷ വിമർശനവുമായി പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. പൂച്ച പെറ്റുകിടക്കുന്ന ഖജനാവുള്ള കേരളത്തിൽ അവതരിപ്പിച്ച ബജറ്റ് ജനങ്ങൾ വിശ്വസിക്കരുതെന്ന് സതീശൻ പറഞ്ഞു.
അനാവശ്യ അവകാശ വാദം കൊണ്ട് പവിത്രത നശിപ്പിച്ചെന്നും ഇത് വെറുമൊരു പൊളിറ്റിക്കൽ ഡോക്യുമെന്‍റ് മാത്രമാണെന്നും അദ്ദേഹം വാർത്തസമ്മേളനത്തിൽ പറഞ്ഞു. 10 വർഷമുണ്ടായിട്ടും പ്രഖ്യാപിക്കാത്ത വമ്പൻ പദ്ധതികളുടെ പ്ലാനുകൾ ഇപ്പോഴാണ് പ്രഖ്യാപിക്കുന്നത്.