എഐ ക്യാമറ ഇടപാട്; പ്രധാനപ്പെട്ട ഒരു രേഖ പുറത്തുവിടുമെന്ന് പ്രതിപക്ഷ നേതാവ്

എഐ ക്യാമറ ഇടപാട്; പ്രധാനപ്പെട്ട ഒരു രേഖ പുറത്തുവിടുമെന്ന് പ്രതിപക്ഷ നേതാവ്

ഒന്നാം പിണറായി സർക്കാരിന്‍റെ കാലത്തു നടത്തിയ 4 അഴിമതികൾ ഉടൻ പുറത്തു വരും
Published on

മലപ്പുറം: എഐ ക്യാമറ ഇടപാടുമായി ബന്ധപ്പെട്ട പ്രധാനപ്പെട്ട ഒരു രേഖ നാളെ പുറത്തുവിടുമെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ. സംസ്ഥാനത്തെ എല്ലാ അഴിമതികളും അവസാനിക്കുന്നത് ഒരു പെട്ടിയിലാണെന്നും ആ പെട്ടി കൈവശമുള്ളത് പിണറായിയുടെ ബന്ധുവിന്‍റെ അടുത്താണന്നും അദ്ദേഹം കുറ്റപ്പെടുത്തി.

ഒന്നാം പിണറായി സർക്കാരിന്‍റെ കാലത്തു നടത്തിയ 4 അഴിമതികൾ ഉടൻ പുറത്തു വരുമെന്നും അദ്ദേഹം പറഞ്ഞു. മാത്രമല്ല സംസ്ഥാനത്ത് യൂത്ത് കോൺഗ്രസ്‌ ചരിത്രത്തിലെ ഏറ്റവും വലിയ സമരമാണ് ഇപ്പോൾ നടത്തുന്നതെന്നും തങ്ങളുടെ കാലത്ത് ഇത്രയും വലിയ സമരങ്ങൾ നടന്നിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.

logo
Metro Vaartha
www.metrovaartha.com