''മാറി നിൽക്ക്, ഞാൻ നിങ്ങളെ കാണുന്നില്ല'', മാധ്യമങ്ങളോടു കയർത്ത് മുഖ്യമന്ത്രി

വിമാനയാത്ര വിവാദം, കർത്തയുടെ ഡയറിയില്‍ പേര് വന്നത് എന്നിവയെ കുറിച്ചുുള്ള ചോദ്യങ്ങളാണ് മുഖ്യമന്ത്രിയെ ചൊടിപ്പിച്ചത്
''മാറി നിൽക്ക്, ഞാൻ നിങ്ങളെ കാണുന്നില്ല'', മാധ്യമങ്ങളോടു കയർത്ത് മുഖ്യമന്ത്രി

VD Satheesan

file image

Updated on: 

ഇടുക്കി: ഭൂവിഷയങ്ങളുമായി ബന്ധപ്പെട്ട ചർച്ചകൾക്കായി ഇടുക്കിയിലെത്തിയ മുഖ്യമന്ത്രി വി.ഡി. സതീശൻ വിമാനയാത്രയുമായി ബന്ധപ്പെട്ട മാധ്യമങ്ങളുടെ ചോദ്യത്തോട് കയർത്ത് സംസാരിച്ചു. മാറി നില്‍ക്ക്, ഞാൻ നിങ്ങളെ കാണുന്നില്ല' എന്ന് മുഖ്യമന്ത്രി പറഞ്ഞു. സമീപത്തുണ്ടായിരുന്ന പൊലീസുകാരോട് മാധ്യമപ്രവർത്തകരെ പിടിച്ചുമാറ്റാനും ആവശ്യപ്പെട്ടു.

വിമാനയാത്ര വിവാദം, കർത്തയുടെ ഡയറിയില്‍ പേര് വന്നത് എന്നിവയെ കുറിച്ചുുള്ള ചോദ്യങ്ങളാണ് മുഖ്യമന്ത്രിയെ ചൊടിപ്പിച്ചത്. ‍ആവർത്തിച്ച് ചോദ്യങ്ങൾ ചോദിച്ചിട്ടും ദേഷ്യപ്പെട്ട് മുഖ്യമന്ത്രി ഒഴിഞ്ഞുമാറുകയായിരുന്നു.

മലപ്പുറത്തേക്കുള്ള മുഖ്യമന്ത്രിയുടെ ചാർട്ടേഡ് വിമാന യാത്രയുടെ ചെലവ് ആരാണ് വഹിച്ചതെന്ന ചോദ്യം കഴിഞ്ഞ ദിവസങ്ങളിലായി വിവാദമായിരുന്നു. സർക്കാർ പണം ചെലവാക്കിയിട്ടില്ലെന്നും പരിചയക്കാരനാണ് വിമാനം ഏർപ്പെടുത്തിയതെന്ന് സതീശൻ നേരത്തെ പറഞ്ഞിരുന്നത്. ആരാണ് ആ സ്പോൺസറെന്ന് മുഖ്യമന്ത്രി വെളിപ്പെടുത്തിയിരുന്നില്ല.

logo
Metro Vaartha
www.metrovaartha.com