

വി.ഡി. സതീശൻ
കൊച്ചി: മുഖ്യമന്ത്രി തീവ്ര വലതുപക്ഷവാദിയാണെന്ന് പ്രതിപക്ഷനേതാവ് വി.ഡി. സതീശൻ. 25 കൊല്ലം മുമ്പുള്ള മനോഭാവമാണ് മുഖ്യമന്ത്രിക്കുള്ളത്. സമരങ്ങളോടുള്ള പുച്ഛമൊക്കെ ഇതിന്‍റെ ഭാഗമാണ്. ലൈംഗിക അപവാദക്കേസുകളിൽപെട്ട എത്ര പേർ സ്വന്തം മന്ത്രിസഭയിലും പാർട്ടിയിലും ഉണ്ടെന്ന് മുഖ്യമന്ത്രി എണ്ണി നോക്കണമെന്നും സതീശൻ പറഞ്ഞു.
ഇടതുപക്ഷ എംഎൽഎയായിരുന്ന പി.ടി. കുഞ്ഞുമുഹമ്മദിനെതിരായ പരാതി മുഖ്യമന്ത്രി 13 ദിവസം പൂഴ്ത്തിവെച്ചു.
മുഖ്യമന്ത്രിയുടെ ശ്രമം പി.ടി. കുഞ്ഞുമുഹമ്മദിനെ രക്ഷപ്പെടുത്താനാണെന്നും സതീശൻ പറഞ്ഞു. അയ്യപ്പന്‍റെ സ്വർണം കവർന്നവർ ഇപ്പോഴും പാർട്ടിക്കാരനാണ്. പത്മകുമാറിനെതിരേ എന്ത് കൊണ്ട് നടപടിയില്ലെന്നും സതീശൻ ചോദിച്ചു.