വീണാ ജോർജിന് മികച്ച നടിക്കുള്ള കേന്ദ്ര - സംസ്ഥാന അവാർഡുകൾ ലഭിക്കും: പരിഹസിച്ച് വി.ഡി. സതീശൻ

കെഎസ്‍യു പ്രതിഷേധത്തിനിടയിൽ വീണാ ജോർജിന് പരിക്കേറ്റു എന്നത് പൂർണമായും കെട്ടിച്ചമച്ച കഥയാണെന്നും പ്രതിപക്ഷ നേതാവ്
 vd satheesan against veena george

വീണാ ജോർജിന് മികച്ച നടിക്കുള്ള കേന്ദ്ര - സംസ്ഥാന അവാർഡുകൾ ലഭിക്കും: പരിഹസിച്ച് വി.ഡി. സതീശൻ

Updated on

തിരുവല്ല: ആരോഗ്യമന്ത്രി വീണാ ജോർജിന് മികച്ച നടിക്കുള്ള കേന്ദ്ര – സംസ്ഥാന അവാർഡുകൾ ലഭിക്കുമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. കെഎസ്‍യു പ്രതിഷേധത്തിനിടയിൽ വീണാ ജോർജിന് പരിക്കേറ്റു എന്നത് പൂർണമായും കെട്ടിച്ചമച്ച കഥയാണെന്നും പ്രതിപക്ഷ നേതാവ് ആരോപിച്ചു. വി.ഡി. സതീശൻ നയിക്കുന്ന പുതുയുഗ യാത്രയ്ക്ക് തിരുവല്ലയിൽ നൽകിയ സ്വീകരണത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

റെയിൽവേ സ്റ്റേഷനിലെ സിസിടിവി ദൃശ്യങ്ങളിൽ ഒന്നും അക്രമം നടന്നതായുള്ള സൂചനയില്ല. ഒന്നാമത്തെ പ്ലാറ്റ്ഫോമിലില്ലാത്ത കുഴപ്പം മൂന്നാമത്തെ പ്ലാറ്റ്ഫോമിൽ വച്ച് മന്ത്രി അഭിനയിക്കുകയായിരുന്നു. ഈ സംഭവത്തിന്റെ പേരിൽ സിപിഎം വ്യാപകമായി ആക്രമണം അഴിച്ചു വിടുകയായിരുന്നു. ആക്രമണത്തെ ശക്തമായി നേരിടുമെന്നും വി.ഡി. സതീശൻ പറഞ്ഞു.

കഴിഞ്ഞ ദിവസം കണ്ണൂർ റെയിൽവേ സ്റ്റേഷനിൽ കെഎസ്‌യു പ്രവർത്തകരുടെ പ്രതിഷേധത്തിനിടെയാണ് ആരോഗ്യമന്ത്രിക്ക് പരുക്കേറ്റത്. തുടർന്ന് പെരിയാരം മെഡിക്കൽ കോളജ് ഐസിയുവിൽ പ്രവേശിക്കുകയായിരുന്നു. എന്നാൽ ഇവിടെ നിന്ന് തിരുവനന്തപുരം മെഡിക്കൽ കോളെജിലേക്ക് റെഫർ ചെയ്തെങ്കിലും പുലർച്ചെ അതീവ രഹസ്യമായി ഡിസ്ചാർജ് ചെയ്ത മന്ത്രി നേരെ വീട്ടിലേക്ക് പോവുകയായിരുന്നു. സോഷ്യൽ മീഡിയയിൽ മന്ത്രിക്കെതിരേ ട്രോളുകൾ നിറയുകയാണ്.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com