'അഭിപ്രായ ഭിന്നത പറയേണ്ടത് പാർട്ടിക്കുള്ളിൽ'; സുധീരന്‍റെ പരസ്യ പ്രതികരണത്തിൽ അതൃപ്തി അറിയിച്ച് സതീശൻ

കെ റെയിൽ അപ്രായോഗികമായ പദ്ധതിയാണ്. കേന്ദ്രം സമ്മതിച്ചാലും ഞങ്ങളത് നടപ്പാക്കാൻ അനുവദിക്കില്ല
'അഭിപ്രായ ഭിന്നത പറയേണ്ടത് പാർട്ടിക്കുള്ളിൽ'; സുധീരന്‍റെ പരസ്യ പ്രതികരണത്തിൽ അതൃപ്തി അറിയിച്ച് സതീശൻ
Updated on

കോട്ടയം: വി.എം.സുധാകരന്‍റെ പരസ്യ പ്രതികരണങ്ങളിൽ അതൃപ്തി പരസ്യമാക്കി പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. നേതാക്കൾക്കുള്ളിലെ അഭിപ്രായ ഭിന്നത പറയേണ്ടത് പാർട്ടിക്കുള്ളിൽ തന്നെയാണെന്നായിരുന്നു സതീശന്‍റെ പ്രതികരണം. പാർട്ടി പ്രവർത്തകർക്ക് വേദനയുണ്ടാക്കുന്ന പരാമർശങ്ങൾ താൻ പറയില്ലെന്നും താൻ കൂടി തള്ളിയാലത് ജനങ്ങൾക്ക് വിഷമമാവുമെന്നും സതീശൻ പറഞ്ഞു.

കെ റെയിൽ അപ്രായോഗികമായ പദ്ധതിയാണ്. കേന്ദ്രം സമ്മതിച്ചാലും ഞങ്ങളത് നടപ്പാക്കാൻ അനുവദിക്കില്ല. ഉച്ചഭക്ഷണം നൽകാൻ പണമില്ലാത്ത സർക്കാരാണ് കെ റെയിൽ നടപ്പാക്കാൻ പോവുന്നതെന്നും സതീശൻ പരിഹസിച്ചു. ഇന്ത്യയിൽ ഒരു സംസ്ഥാനത്തിനും ഇല്ലാത്ത ബാധ്യതയാണ് കേരളത്തിനുള്ളതെന്നും അദ്ദേഹം വിമർശിച്ചു.

നവ കേരള സദസിൽ ഉടനീളം തനിക്കെതിരെ മോശമായ പരാമർശങ്ങളാണ് സജി ചെറിയാൻ നടത്തിയത്. പ്രധാനമന്ത്രിയും മുഖ്യമന്ത്രിയും പരിപാടികൾക്ക് വിളിച്ചാൽ ആളുകൾക്ക് പോകേണ്ടിവരും. പ്രധാനമന്ത്രി വിളിച്ച സദസിൽ ക്രൈസ്തവ നേതാക്കൾ പോയത് തെറ്റല്ല. അതിന് പോയവരെ കളിയാക്കുകയും പരിഹസിക്കുകയുമല്ല വേണ്ടതെന്നും സതീശൻ പറഞ്ഞു.

logo
Metro Vaartha
www.metrovaartha.com