''പിണറായി വിജയൻ ആഭ‍്യന്തര വകുപ്പ് ഒഴിയണം, ഇത് സ്റ്റാലിന്‍റെ റഷ‍്യയല്ല''; വി.ഡി. സതീശൻ

മുഖ‍്യമന്ത്രി സ്റ്റാലിൻ ചമയാൻ ശ്രമിച്ചാൽ ചോദ‍്യം ചെയ്യുമെന്നും സതീശൻ പറഞ്ഞു
v.d. satheesan criticized cm pinarayi vijayan in kunnamkulam police attack

വി.ഡി. സതീശൻ

Updated on

തിരുവനന്തപുരം: മുഖ‍്യമന്ത്രി പിണറായി വിജയൻ ആഭ‍്യന്തര വകുപ്പ് ഒഴിയണമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. സംസ്ഥാനത്തെ പൊലീസ് മർദനങ്ങൾ ചൂണ്ടിക്കാണിച്ച് നിയമസഭയിൽ സംസാരിക്കുകയായിരുന്നു പ്രതിപക്ഷ നേതാവ്. ഇത് സ്റ്റാലിന്‍റെ റഷ‍്യയല്ലെന്നും ജനാധിപത‍്യ കേരളമാണെന്നും അദ്ദേഹം പറഞ്ഞു.

മുഖ‍്യമന്ത്രി സ്റ്റാലിൻ ചമയാൻ ശ്രമിച്ചാൽ ചോദ‍്യം ചെയ്യുമെന്ന് പറഞ്ഞ സതീശൻ കുന്നംകുളത്ത് യൂത്ത് കോൺഗ്രസ് നേതാവിനെ മർദിച്ച കേസിൽ കുറ്റക്കാരായ ഉദ‍്യോഗസ്ഥരെ സർവീസിൽ നിന്നും പുറത്താക്കുന്നതു വരെ അനിശ്ചിതകാല നിരാഹാര സമരം തുടരുമെന്നും കൂട്ടിച്ചേർത്തു.

ഏരിയാ സെക്രട്ടറിയെയും ജില്ലാ സെക്രട്ടറിയെയും പൊലീസിനു പേടിയാണെന്നും വൃത്തികേടുകൾക്ക് മുഴുവൻ പൊലീസ് കൂട്ടുനിൽക്കുന്നുവെന്നും സതീശൻ ആരോപിച്ചു.

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com