
വി.ഡി. സതീശൻ
കൊച്ചി: പമ്പാ തീരത്ത് വച്ച് ശനിയാഴ്ച നടന്ന ആഗോള അയ്യപ്പ സംഗമത്തിൽ മുഖ‍്യമന്ത്രി പിണറായി വിജയൻ സംസാരിച്ചത് കപട ഭക്തനെപ്പോലെയാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ.
തെരഞ്ഞെടുപ്പ് മുന്നിൽ കണ്ടുകൊണ്ടുള്ള കപട ഭക്തിയാണ് മുഖ‍്യമന്ത്രിയുടെതെന്നും കഴിഞ്ഞ 9 വർഷകാലമായി ശബരിമലയിൽ വികസന പ്രവർത്തനങ്ങൾ നടത്താത്ത സർക്കാർ ജനങ്ങളെ കബളിപ്പിക്കാൻ മാസ്റ്റർ പ്ലാനുമായി ഇറങ്ങിയിരിക്കുകയാണെന്നും സതീശൻ വിമർശിച്ചു.
ശബരിമലയിൽ പിണറായി സർക്കാർ എന്താണ് ചെയ്തതെന്ന് ജനങ്ങൾക്ക് അറിയാമെന്നും പ്രതിപക്ഷം ഉന്നയിക്കുന്ന ചോദ‍്യങ്ങൾക്കൊന്നും മറുപടിയില്ലെന്നും അദ്ദേഹം പറഞ്ഞു.