'1977ൽ എംഎൽഎ ആയത് ആർഎസ്എസിന്‍റെ പിന്തുണയോടെ'; ഇരട്ടച്ചങ്കനല്ല ഇരട്ടത്താപ്പനാണ് പിണറായി വിജയനെന്ന് വി.ഡി. സതീശൻ

ശബരിമലയിൽ നാല് വോട്ടിന് വേണ്ടി അഭിപ്രായം മാറ്റില്ലെന്ന് പറഞ്ഞവർ പിന്നീട് വീട് കയറി മാപ്പ് പറഞ്ഞെന്നും സതീശൻ പറഞ്ഞു
v.d. satheesan criticized cm pinarayi vijayan

വി.ഡി. സതീശൻ, പിണറായി വിജയൻ

Updated on

തിരുവനന്തപുരം: 1977ൽ പിണറായി വിജയൻ എംഎൽഎ ആയത് ആർഎസ്എസിന്‍റെ പിന്തുണയോടെയാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. ഇരട്ടച്ചങ്കനല്ല ഇരട്ടത്താപ്പനാണ് പിണറായി വിജയനെന്നും സതീശൻ പരിഹസിച്ചു.

ശബരിമലയിൽ നാല് വോട്ടിന് വേണ്ടി അഭിപ്രായം മാറ്റില്ലെന്ന് പറഞ്ഞവർ പിന്നീട് വീട് കയറി മാപ്പ് പറഞ്ഞെന്നും ഉമ്മൻചാണ്ടിയോട് ചവിട്ടി പുറത്താക്കണമെന്നു പറഞ്ഞ പിണറായി ഇപ്പോൾ കെ.ബി. ഗണേഷ് കുമാറിനെ സംരക്ഷിക്കുകയാണെന്നും സതീശൻ ആരോപിച്ചു.

മുഖ‍്യമന്ത്രിക്ക് ഭാഷാ പണ്ഡിതനുള്ള അവാർഡ് നൽകണമെന്നു പറഞ്ഞ പ്രതിപക്ഷ നേതാവ് കോൺഗ്രസിനെ പരാജയപ്പെടുത്താൻ ആരുമായും കൈകോർക്കുന്ന സമീപനമാണ് മുഖ‍്യമന്ത്രിയുടേതെന്ന് കൂട്ടിച്ചേർത്തു.

logo
Metro Vaartha
www.metrovaartha.com