''സിപിഎം ലീഗിന്‍റെ പുറകേ നടക്കുന്നത് ആത്മവിശ്വാസം നഷ്ടപ്പെട്ടതിനാൽ'', സതീശൻ

കോൺഗ്രസിന് ആശങ്കയുടെ പ്രശ്നമില്ല, ലീഗിന് ക്ഷണം കിട്ടി 48 മണിക്കൂറിനകം അവർ തീരുമാനമെടുക്കുകയും ചെയ്തു
V D Satheesan
V D Satheesan

തിരുവനന്തപുരം: മുസ്ലീം ലീഗിന് പുറകേ സിപിഎം നടക്കുന്നത് ആത്മവിശ്വാസം നഷ്ടപ്പെട്ടതിനാലാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. രാഷ്ട്രീയ ലാഭത്തിനായി പലസ്തീൻ വിഷയത്തെ സിപിഎം ദുരുപയോഗം ചെയ്യുകയാണെന്നും സതീശൻ കുറ്റപ്പെടുത്തി

കോൺഗ്രസിന് ആശങ്കയുടെ പ്രശ്നമില്ല, ലീഗിന് ക്ഷണം കിട്ടി 48 മണിക്കൂറിനകം അവർ തീരുമാനമെടുക്കുകയും ചെയ്തു. ഇ.ടി.മുഹമ്മദ് ബീഷർ അങ്ങനെ സംസാരിക്കാൻ ഇടയായ സാഹചര്യമെന്താണെന്നു ലീഗ് വ്യക്തമായി പറഞ്ഞിട്ടുണ്ടെന്നും അതിൽ ആശയകുഴപ്പത്തിന് അടിസ്ഥാനമില്ലെന്നും അദ്ദേഹം പറഞ്ഞു.

സിപിഎം പലസ്തീൻ റാലി നടത്താൻ തീരുമാനിച്ചെങ്കിലും ചർച്ചയിൽ വരുന്നത് സമസ്തയും മുസ്ലീം ലീഗും കോൺഗ്രസുമൊക്കെയാണ്. പലസ്തീൻ ഗുരുതര പ്രശ്നത്തെ ഇടുങ്ങിയ രാഷ്ട്രീയത്തിലേക്ക് സിപിഎം പിടിച്ച് കെട്ടുകയാണ്. രാഷ്ട്രീയ ലാഭങ്ങൾക്കുവേണ്ടി വിഷയത്തെ വഷളാക്കിയെന്നും സതീശൻ വിമർശിച്ചു.

Related Stories

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com