അലോഷ്യസിന് മുഖം കൊടുക്കാതെ മുഖ്യമന്ത്രി; കെഎസ്‌യുക്കാരുടെ ചോരയും നീരുമാണ് ഈ സർക്കാരെന്ന് ഓർമിപ്പിച്ച് സംസ്ഥാന അധ്യക്ഷൻ!

വിവാദങ്ങൾക്കിടെയാണ് മുഖ്യമന്ത്രിയും കെഎസ്‌യു അധ്യക്ഷനും ഒരേ വേദിയിലെത്തിയത്
vd satheesan ignores ksu president aloysius xavier

അലോഷ്യസിന് മുഖം കൊടുക്കാതെ മുഖ്യമന്ത്രി; കെഎസ്‌യുക്കാരുടെ ചോരയും നീരുമാണ് ഈ സർക്കാരെന്ന് ഓർമിപ്പിച്ച് സംസ്ഥാന അധ്യക്ഷൻ!

Updated on

കൊച്ചി: കെഎസ്‌യു സംസ്ഥാന അധ്യക്ഷൻ അലോഷ്യസ് സേവ്യറിനെ വീണ്ടും അവഗണിച്ച് മുഖ്യമന്ത്രി വി.ഡി. സതീശൻ. തേവര എസ്എച്ച് കോളെജിൽ നടന്ന ഹെൽത്ത് സമ്മിറ്റിൽ അലോഷ്യസ് സേവ്യറും മുഖ്യമന്ത്രിയും പങ്കെടുത്തിരുന്നു. എന്നാൽ അലോഷ്യസ് സേവ്യറിന് മുഖം കൊടുക്കാതെ മുഖ്യമന്ത്രി മടങ്ങുകയായിരുന്നു. പ്രസംഗത്തിന് ശേഷം വേദിയിൽ നിന്ന് ഇറങ്ങവേ കാണാൻ കാത്തുനിന്ന അലോഷ്യസിനെ ശ്രദ്ധിക്കാതെ മുഖ്യമന്ത്രി മടങ്ങുന്ന ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്.

സംഭവത്തിൽ പ്രതികരണവുമായി അലോഷ്യസ് സേവ്യർ രംഗത്തെത്തിയിട്ടുണ്ട്. കെഎസ്‌യുക്കാരുടെ ചോരയും നീരുമാണ് ഈ സർക്കാരെന്നും തെറ്റ് ചൂണ്ടിക്കാട്ടുക മാത്രമാണ് താൻ ചെയ്തതെന്നും അലോഷ്യസ് സേവ്യർ പറഞ്ഞു. സമ്മുന്നതരെ കാണുമ്പോൾ ചിരിക്കുക എന്നതാണ് താൻ പഠിച്ച രാഷ്ട്രീയമെന്നും മുഖ്യമന്ത്രി തിരിച്ചു ചിരിക്കാത്തതിന് മറുപടിയില്ലെന്നും അദ്ദേഹം പ്രതികരിച്ചു.

തെറ്റ് ചൂണ്ടിക്കാട്ടിയത് മാത്രമാണ് ഞാൻ ചെയ്ത തെറ്റ്. ആ തെറ്റ് ഇനിയും ആവർത്തിക്കുക തന്നെ ചെയ്യും. ഇത് വിമർശനമായി കാണേണ്ടതില്ല. മുഖ്യമന്ത്രിയെ കാണാൻ കഴിയാത്തത് തെറ്റായി കാണുന്നില്ല. ഇനിയും മുഖ്യമന്ത്രിയെ കാണാൻ ശ്രമിക്കുമെന്നും ​ഗവൺമെന്‍റ് പ്ലീഡർ വിഷയത്തിൽ ആശങ്കകൾ പങ്കുവെക്കുമെന്നും അലോഷ്യസ് വ്യക്തമാക്കി.

logo
Metro Vaartha
www.metrovaartha.com