മുഖ്യമന്ത്രിയുടെ നിലപാട് തുറന്നുകാട്ടി; ഗണേഷിനെതിരേ ഗുരുതര ആരോപണവുമായി വി.ഡി. സതീശൻ

കുറ്റകൃത്യം അവിടെ നടന്നിട്ടുണ്ടെന്ന് വി.ഡി. സതീശൻ
V.D. Satheesan makes serious allegations against Ganesh
വി.ഡി. സതീശൻ

file image

Updated on

തിരുവനന്തപുരം: മന്ത്രി ഗണേഷ്കുമാറിനെതിരേ ഭാര്യ ഉയർത്തിയ ആരോപണത്തിൽ ഗുരുതരമായ ചില വരികളുണ്ടെന്ന് പ്രതിപക്ഷനേതാവ് വി.ഡി. സതീശൻ. ഒരു കുറ്റകൃത്യം അവിടെ നടന്നിട്ടുണ്ട്. അത് ഒത്തുതീർപ്പാക്കാനാകില്ല. പരാതി നൽകില്ലെന്ന് മന്ത്രിയുടെ ഭാര്യ പറഞ്ഞത് അവരുടെ വ്യക്തിപരമായ കാര്യമാണെന്നും സതീശൻ പറഞ്ഞു.

ഇതിലൂടെ തുറന്ന് കാട്ടപ്പെട്ടത് കേരളത്തിലെ മുഖ്യമന്ത്രിയുടെ നിലപാടാണെന്നും ഗതാഗതമന്ത്രിയെ കുറിച്ച് എല്ലാവർക്കും അറിയാമെന്നും സതീശൻ പറഞ്ഞു.

സംഭവത്തിൽ മുഖ്യമന്ത്രി മൗനം തുടരുകയാണ്. കുടുംബപ്രശ്നമായിരുന്നുവെങ്കിൽ എന്തിനാണ് പിണറായി വിജയൻ അടക്കമുള്ളവർ 2013ൽ ഉമ്മൻചാണ്ടി സർക്കാരിൽ ഗണേഷിനെ രാജിവയ്ക്കണമെന്ന് ആവശ്യപ്പെട്ടത്. ആ ചോദ്യത്തിന് മറുപടി പ‍റയണമെന്നും സതീശൻ പറഞ്ഞു.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com