

വി.ഡി. സതീശൻ ബിഷപ്പുമാരുമായി ചർച്ച നടത്തി
കൊച്ചി: സിനഡ് നടക്കുന്നതിനിടെ സീറോ മലബാർ സഭ ആസ്ഥാനത്ത് രഹസ്യ കൂടിക്കാഴ്ച നടത്തി പ്രതിപക്ഷനേതാവ് വി.ഡി.സതീശൻ. മേജർ ആർച്ച് ബിഷപ്പ് മാർ റാഫേൽ തട്ടിലുമായി ഒരു മണിക്കൂറുകളോളം കൂടിക്കാഴ്ച നടത്തി.
സ്വകാര്യവാഹനത്തിലാണ് കൂടിക്കാഴ്ചക്ക് പ്രതിപക്ഷനേതാവ് എത്തിയത്. ആറ് ബിഷപ്പുമാരും കൂടിക്കാഴ്ചയിൽ പങ്കെടുത്തുവെന്നാണ് വിവരം.
താമരശേരി ബിഷപ്പ് റമിജിയോസ് ഇഞ്ചനാനിയേലും തലശേരി ആർച്ച് ബിഷപ്പ് പാംപ്ലാനിയും ഉണ്ടായിരുന്നു. ബുധനാഴ്ച രാത്രി 9.30 ഓടെ സഭ ആസ്ഥാനമായ കാക്കനാട് മൗണ്ട് സെന്‍റ് തോമസിലാണ് പ്രതിപക്ഷനേതാവ് എത്തിയത്. ചർച്ചയ്ക്ക് ശേഷം അത്താഴ വിരുന്നിലും പങ്കെടുത്താണ് വി.ഡി. സതീശൻ മടങ്ങിയത്.