

സി.കെ. ജാനുവും, പി.വി. അൻവറുമായി പ്രതിപക്ഷനേതാവ് കൂടിക്കാഴ്ച നടത്തി
കൊച്ചി: പി.വി. അൻവറും, സി.കെ. ജാനുവും പ്രതിപക്ഷനേതാവ് വി.ഡി. സതീശനുമായി കൂടിക്കാഴ്ച നടത്തി. യുഡിഎഫ് അസോസിയറ്റ് അംഗങ്ങളായി പി.വി. അൻവറിന്‍റെ തൃണമൂൽ കോൺഗ്രസിനെയും, സി.കെ. ജാനുവിന്‍റെ ജെആർപിയെയും പ്രഖ്യാപിച്ചതിന് പിന്നാലെയാണ് കൂടിക്കാഴ്ച നടത്തിയത്.
എറണാകുളം ഗസ്റ്റ് ഹൗസിലെത്തിയ ജാനുവിനെയും, അൻവറിനെയും പ്രതിപക്ഷനേതാവ് വി.ഡി. സതീശനും, എറണാകുളം ഡിസിസി പ്രസിഡന്‍റ് മുഹമ്മദ് ഷിയാസും ചേർന്ന് സ്വാഗതം ചെയ്തു.
യുഡിഎഫിന്‍റെ ഭാഗമായി മുന്നോട്ട് പോകും. മുത്തങ്ങയിൽ സമരം ചെയ്തവർക്ക് ഭൂമി നൽകിയത് യുഡിഎഫാണ്. അർഹമായ പരിഗണന ലഭിക്കുമെന്നാണ് പ്രതീക്ഷയെന്നും സി.കെ. ജാനു പറഞ്ഞു. പിണറായിസം അവസാനിപ്പിക്കാനുള്ള പോരാട്ടം തുടരുമെന്ന് പി.വി അൻവർ പറഞ്ഞു. അനൗദ്യോഗിക കൂടിക്കാഴ്ചയായിരുന്നു ഇതെന്നാണ് വിവരം.