

വി.ഡി. സതീശൻ | ശശി തരൂർ
തിരുവനന്തപുരം: തെരഞ്ഞെടുപ്പിനോടനുബന്ധിച്ച് കോൺഗ്രസ് നടത്തുന്ന തെരഞ്ഞെടുപ്പ് ജാഥ ഫെബ്രുവരി 6 ന് നടക്കാനിരിക്കെ ശശി തരൂർ എംപിയെ വീട്ടിലെത്തി കണ്ട് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ.
ഡൽഹിയിൽ മുതിർന്ന നേതാക്കളുമായി കൂടിക്കാഴ്ച നടത്തി തരൂർ നാട്ടിലെത്തിയതിനു പിന്നാലെയാണ് സതീശൻ കാണാനെത്തിയത്.
നിയമസഭാ തെരഞ്ഞെടുപ്പ് ഒരുക്കങ്ങളിലും പ്രചരണങ്ങളിലും സജീവമായി പങ്കാളിയാവണമെന്നറിയിച്ചതായാണ് വിവരം. പാർലമെന്‍റ് സമ്മേളനത്തിന് ശേഷം പ്രചരണ ജാഥയിൽ തരൂർ പങ്കാളിയാവും. തെരഞ്ഞെടുപ്പ് പ്രകടന പത്രിക തയാറാക്കുന്നതിലും തരൂർ മുഖ്യ പങ്കാളിത്തം വഹിക്കും.