''വീണാ ജോർജിന്‍റെ കുവൈറ്റ് യാത്ര തടഞ്ഞ കേന്ദ്ര സർക്കാരിന്‍റെ നടപടി ദൗർഭാഗ്യകരം'', വി.ഡി. സതീശൻ

പൊളിറ്റിക്കൽ ക്ലിയറൻസ് നൽകാത്തതിലൂടെ തെറ്റായ സന്ദേശമാണ് കേന്ദ്ര സർക്കാർ നൽകുന്നത്
vd satheesan on central government denied political clearness to veena george
VD Satheesan, Opposition leader, Keralafile
Updated on

കൊച്ചി: ആരോഗ്യമന്ത്രി വീണാ ജോർജിന് കുവൈറ്റിലേക്ക് പോകാൻ പോളിറ്റിക്കൽ ക്ലിയറൻസ് നൽകാത്ത കേന്ദ്ര സർക്കാരിന്‍റെ നടപടി ദൗർഭാഗ്യകരമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. വിദേശ രാജ്യങ്ങളിൽ ഇത്തരമൊരു ദുരന്തം ഉണ്ടാവുമ്പോൾ കേന്ദ്ര-സംസ്ഥാന പ്രതിനിധികൾ അവിടെ എത്തേണ്ടത് അത്യാവശ്യമാണ്. കേന്ദ്രം ഇത്തരത്തിലൊരു തീരുമാനമെടുത്തപ്പോൾ കേന്ദ്രം ഒപ്പം നിൽക്കണമായിരുന്നു എന്നും സതീശൻ മാധ്യമങ്ങളോട് പറഞ്ഞു.

പൊളിറ്റിക്കൽ ക്ലിയറൻസ് നൽകാത്തതിലൂടെ തെറ്റായ സന്ദേശമാണ് കേന്ദ്ര സർക്കാർ നൽകുന്നത്. ഈ സംസ്ഥാനത്തെ പ്രതിനിധീകരിച്ചാണ് ഒരു മന്ത്രിയെ സർക്കാർ വിടാൻ തീരുമാനിച്ചത്. ഫോണിൽ‌ ബന്ധപ്പെടുന്നതിനൊക്കെ പരിതിയുണ്ട്. വശ്യമില്ലാത്ത സമീപനമാണ് കേന്ദ്ര സർക്കാർ സ്വീകരിച്ചതെന്നും സതീശൻ പറഞ്ഞു.

മൃതദേഹങ്ങൾ ഒരുമിച്ച് ഏറ്റുവാങ്ങേണ്ട ദൗർഭാഗ്യകരമായ അവസ്ഥയിലാണ് കേരളമെന്നും സതീശൻ പറഞ്ഞു. ചിന്തിക്കാൻ കഴിയാത്തത്ര വലിയ ദുരന്തമാണ് കുവൈറ്റിൽ നടന്നത്. കുടുംബങ്ങളുടെ ദുഃഖം വിവരിക്കാനാവില്ലെന്നും ആവശ്യമായ സജ്ജീകരണങ്ങൾ കൊച്ചി വിമാനത്താവളത്തിൽ ഒരുക്കിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

Trending

No stories found.

Latest News

No stories found.